
തിരുവനന്തപുരം: ജിഎസ്ടി വരുമ്പോള്‍ മലയാള സിനിമക്കുണ്ടാകുന്ന ഇരട്ടനികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. തദ്ദേശസ്ഥാപനങ്ങൾ ഇതുവരെ ഈടാക്കിയിരുന്ന വിനോദനികുതിയാണ് ഒഴിവാക്കിയത്. സിനിമാ പ്രവർത്തകർ ധനമന്ത്രിയുമായി നടത്തിയചർച്ചയിലാണ് ധാരണ
രാജ്യവ്യാപകമായി ജിഎസ്ടിയിൽ നിശ്ചയിച്ച വിനോദനികുതി 28 ശതമാനം . അതിനൊപ്പം കേരളത്തിൽ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കിയിരുന്ന 25 ശതമാനം വിനോദനികുതി കൂടി തുടരാൻ തീരുമാനിച്ചതായിരുന്നു പ്രതിസന്ധിക്കുള്ള കാരണം. ഈ ഇരട്ട നികുതിയാണ് ഒഴിവാക്കാൻ ഒടുവിൽ സർക്കാർ തീരുമാനിച്ചത്. തദ്ദേശസ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ വഹിക്കും
ഇരട്ടനികുതി ഒഴിവാക്കിയില്ലെങ്കിൽ ചിത്രീകരണം നിർത്തിവെച്ചുള്ള സമരം വരെ വിവിധ സിനിമാ സംഘടനകൾ ആലോചിച്ചിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.