
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലാഭക്കണക്കില്‍. കൊച്ചിയാണ് ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ആസ്ഥാനം. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 262 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.
ഗള്‍ഫ് മേഖലയിലേക്ക് ചെലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ക്കായി 2005 ലാണ് എയര്‍ ഇന്ത്യ എക്സപ്രസ് ആരംഭിച്ചത്. ഇന്ധന വില കുതിച്ചുയരുന്നത് കാരണം സ്വകാര്യ വിമാനക്കമ്പനികള്‍ പലതും നഷ്ടത്തില്‍ തുടരുമ്പോഴും എയര്‍ ഇന്ത്യ എക്സ്പ്രസ് ലാഭത്തില്‍ മുന്നേറുകയാണ്.