എണ്ണവില ഇടിയുന്നു; പെട്രോള്‍ വില 80 ന് താഴെ

By Web TeamFirst Published Nov 10, 2018, 5:09 PM IST
Highlights

ഒക്ടോബറിലെ ഉയര്‍ന്ന വിലയില്‍ നിന്ന് 18 ശതമാനം ഇടിവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയത്. ഏപ്രിലിന് ശേഷം ആദ്യമായി രാജ്യന്തര വിപണിയില്‍ എണ്ണവില ഇന്നലെ ബാരലിന് 70 ഡോളറിന് താഴേക്ക് എത്തി. 

ദില്ലി: രാജ്യന്തര എണ്ണവിലയില്‍ വന്‍ ഇടിവ്. ഒക്ടോബറിലെ ഉയര്‍ന്ന വിലയില്‍ നിന്ന് 18 ശതമാനം ഇടിവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയത്. ഏപ്രിലിന് ശേഷം ആദ്യമായി രാജ്യന്തര വിപണിയില്‍ എണ്ണവില ഇന്നലെ ബാരലിന് 70 ഡോളറിന് താഴേക്ക് എത്തി. 

ഇന്നലെ ബാരലിന് 69.54 ഡോളറായിരുന്നു എണ്ണവില. ഇന്ന് ക്രൂഡ് വില അല്‍പ്പം ഉയര്‍ന്ന് 70.18 ഡോളറിലെത്തി നില്‍ക്കുന്നു. 

സംസ്ഥാനത്തെ ഇന്ധന വിലയിലും കുറവ് രേഖപ്പെടുത്തി. കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 80 രൂപയ്ക്ക് താഴെയെത്തി. 79.89 രൂപയാണ് നഗരത്തിലെ ഇന്നത്തെ വില. തുടര്‍ച്ചയായി 25 -ാം ദിവസമാണ് പെട്രോള്‍  വില കുറയുന്നത്. എന്നാല്‍, തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 81 ന് മുകളിലാണ്. പെട്രോളിനും ഡീസലിനും ഇന്ന് 17 പൈസയാണ് കുറഞ്ഞത്. 

click me!