എയര്‍ഇന്ത്യയിലെ ജീവനക്കാരെ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് മാറ്റുന്നു

By Web DeskFirst Published Jan 15, 2018, 10:38 AM IST
Highlights

ദില്ലി: ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാപനത്തിലെ ജീവനക്കാരെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളില്‍ പുനര്‍വിന്യസിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചു. ഇതോടൊപ്പം ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്) പ്രഖ്യാപിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

അരലക്ഷം കോടി രൂപ കടത്തില്‍ നില്‍ക്കുന്ന എയര്‍ ഇന്ത്യയില്‍ 29,000 ജീവനക്കാരാണുള്ളത്. എയര്‍ഇന്ത്യയിലും ഉപകമ്പനികളിലുമായി 29,000 ത്തോളം തൊഴിലാളികളുണ്ടെന്നാണ് കണക്ക്. രാജ്യത്തിനകത്തും പുറത്തുമായി കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള സ്ഥാപനമാണ് എയര്‍ഇന്ത്യ. 

കമ്പനി സ്വകാര്യവത്കരിക്കുന്നതോടെ ഇതെല്ലാം സ്വകാര്യഗ്രൂപ്പുകളുടെ കൈവശമെത്തുമെന്ന് ഓഹരി വിറ്റഴിക്കല്‍ നടപടിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം എയര്‍ഇന്ത്യയിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ അഞ്ച് വര്‍ഷത്തെ സമയപരിധി നിശ്ചിയിക്കണമെന്ന് പാര്‍ലമെന്റ് സമിതി നിര്‍ദേശിച്ചിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
 

click me!