വന്‍ നിക്ഷേപം നേടി ആമസോണ്‍ ഇന്ത്യ; നേടിയത് 2,200 കോടി

By Web TeamFirst Published Dec 6, 2018, 10:33 AM IST
Highlights

ആമസോണ്‍ ഇന്ത്യയുടെ ആകെ നിക്ഷേപ സമാഹരണം 35,255 കോടി രൂപയിലേക്ക് വളര്‍ന്നു. ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ആമസോണ്‍ മുന്നോട്ട് പോകുന്നത്. 

ബെംഗളൂരു: ഇന്ത്യയില്‍ കൂടുതല്‍ ബിസിനസ് വ്യാപിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആമസോണ്‍ ഇന്ത്യ വന്‍ നിക്ഷേപം നേടിയെടുത്തു. ആമസോണ്‍ ഇന്ത്യയുടെ മാതൃസ്ഥാപനമായ ആമസോണ്‍ ഡോട്ട് കോം ഇന്‍ക്, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്സ് എന്നിവയില്‍ നിന്നാണ് ആമസോണ്‍ ഇന്ത്യയിലേക്ക് നിക്ഷേപമെത്തിയത്. 2,200 കോടിയുടെ വന്‍ നിക്ഷേപമാണ് നടന്നത്.

യുഎസ് ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിന്‍റെ ഇന്ത്യന്‍ ബിസിനസ് വിഭാഗമായ കമ്പനി ഈ വര്‍ഷം നാലാമത്തെ തവണയാണ് നിക്ഷേപം നേടുന്നത്. ഇതോടെ ആമസോണ്‍ ഇന്ത്യയുടെ ആകെ നിക്ഷേപ സമാഹരണം 35,255 കോടി രൂപയിലേക്ക് വളര്‍ന്നു. ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ആമസോണ്‍ മുന്നോട്ട് പോകുന്നത്. 
 

click me!