ഇനി പ്രസാധകരെ തിരക്കി നടക്കേണ്ട; മലയാളി എഴുത്തുകാര്‍ക്ക് വന്‍ അവസരങ്ങളുമായി ആമസോണ്‍

Published : Oct 17, 2018, 12:36 PM IST
ഇനി പ്രസാധകരെ തിരക്കി നടക്കേണ്ട; മലയാളി എഴുത്തുകാര്‍ക്ക് വന്‍ അവസരങ്ങളുമായി ആമസോണ്‍

Synopsis

എഴുത്തുകാര്‍ക്ക് നേരിട്ട് കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരമൊരുക്കുന്ന കിന്‍ഡില്‍ ഡയറക്ട് പബ്ലിഷിങ്ങിലേക്കാണ് (കെഡിപി) അഞ്ച് ഭാഷകളിലുളള പ്രസിദ്ധികരണങ്ങള്‍ക്ക് അവസര നല്‍കിയിട്ടുളളത്. 

തിരുവനന്തപുരം: ആമസോണിന്‍റെ ഇ-ബുക്ക് വിഭാഗമായ കിന്‍ഡില്‍ മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ നേരിട്ടുളള പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, മറാഠി, ഗുജറാത്തി ഭാഷകളിലുളള കൃതികളാകും ആമസോണ്‍ പ്രസിദ്ധീകരിക്കുക. 

എഴുത്തുകാര്‍ക്ക് നേരിട്ട് കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരമൊരുക്കുന്ന കിന്‍ഡില്‍ ഡയറക്ട് പബ്ലിഷിങ്ങിലേക്കാണ് (കെഡിപി) അഞ്ച് ഭാഷകളിലുളള പ്രസിദ്ധികരണങ്ങള്‍ക്ക് അവസര നല്‍കിയിട്ടുളളത്. 

ഇ-ബുക്ക് വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ 70 ശതമാനം വരെ എഴുത്തുകാര്‍ക്ക് റോയല്‍റ്റി ഇനത്തില്‍ ലഭ്യമാക്കുമെന്ന് കിന്‍ഡില്‍ കണ്ടന്‍റ് ഇന്ത്യ ഡയറക്ടര്‍ സഞ്ജീവ്  ത്സാ പറഞ്ഞു. മലയാളി എഴുത്തുകാര്‍ക്ക് വന്‍ അവസരമാണ് ആമസോണ്‍ കിന്‍ഡിലിലൂടെ ലഭിക്കാന്‍ പോകുന്നത്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍