മുകേഷ്​ അംബാനി കുടുംബത്തിന്​ ഏഷ്യയിലെ അതിസമ്പന്ന പട്ടം

Published : Nov 16, 2017, 03:32 PM ISTUpdated : Oct 05, 2018, 03:21 AM IST
മുകേഷ്​ അംബാനി കുടുംബത്തിന്​ ഏഷ്യയിലെ അതിസമ്പന്ന പട്ടം

Synopsis

ദില്ലി: സാംസങ്​ കമ്പനിയുടെ ഉടമകളായ ലീ കുടുംബത്തെ രണ്ടാം സ്​ഥാനത്തേക്ക്​ പിന്തള്ളി മുകേഷ്​ അംബാനിയുടെ കുടുംബം ഏഷ്യയിലെ അതിസമ്പന്ന പട്ടികയിൽ മുന്നിൽ. ഫോബ്​സ്​ മാഗസി​നാണ്​ വൻകരയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്​. മൊത്തം ആസ്​തി 19 ബില്യൺ ഡോളറിൽ നിന്ന്​ 44.8 ഡോളറാക്കിയാണ്​ അംബാനി കുടുംബത്തി​ന്‍റെ കുതിപ്പ്​. ആസ്​തിയിൽ 11.2 ബില്യൺ ഡോളറി​ന്‍റെ വളർച്ച  ഉണ്ടായ ലീ കുടുംബത്തി​ന്‍റെ മൊത്തം ആസ്​തി 40.8 ബില്യൺ ഡോളറാണ്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ സാംസങ്​ ഇലക്​ട്രോണിക്​സിന്‍റെ ഒാഹരിയിൽ 75 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്​. 

ഏഷ്യയിലെ ഏറ്റവും വലിയ റിയൽ എസ്​റ്റേറ്റ്​ കമ്പനിയായ സൺഹങ്​കായ്​ പ്രോപ്പർട്ടീസ്​ ഉടമകളായ ഹോംഗോങിലെ കോക്ക്​ കുടുംബമാണ്​ ധനാഡ്യരുടെ പട്ടികയിൽ മൂന്നാമത്​. 40.4 ബില്യൺ ഡോളറാണ്​ ഇവരുടെ മൊത്തം ആസ്​തി. തായ്​ലന്‍റിലെ കരിയോൺ പോക്​ഫന്‍റ്​ ഗ്രൂപ്പ്​ ഉടമകളായ ചിറാവനൻറ്​ കുടുംബമാണ്​ 36.6 ബില്യൺ ഡോളർ ആസ്​തിയുമായി നാലാം സ്​ഥാനത്ത്​. ആദ്യ പത്തിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ കൂടിയാണ്​ മുകേഷ്​ അംബാനി.

കഴിഞ്ഞ വർഷം ഇന്ത്യയിൽ മുകേഷ്​ അംബാനിയോളം തരംഗമായി നേട്ടം കൊയ്​ത കമ്പനികൾ വേറെയില്ലെന്നാണ്​ ഫോബ്​സ്​ മാഗസിൻ പറയുന്നത്​. റിലയൻസ്​ വ്യവസായങ്ങളുടെ തലവനും ​ഭൂരിഭാഗം ഒാഹരി ഉടമയുമാണ്​ മുകേഷ്​ അംബാനി. ടെലികോം മേഖലയിൽ ജിയോയുടെ വരവാണ്​ മുകേഷിനെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിച്ചത്​. 

ഫോബ്​സ്​ പട്ടികയിൽ ഇന്ത്യൻ കുടുംബം മുന്നിൽ വരുന്നത്​ മൂന്നാം തവണയാണ്​. പട്ടികയിൽ വിപ്രോ ഉടമ അസീം പ്രേംജിയുടെ കുടുംബം 11ാം സ്​ഥാനത്തും (19.2 ബില്യൺ ഡോളർ ആസ്​തി), ഹിന്ദുജ കുടുംബം (18.8 ബില്യൺ) 12ാം സ്​ഥാനത്തും മിത്തൽ കുടുംബം (17.2 ബില്യൺ) 14ാം സ്​ഥാനത്തും മിസ്​ട്രി കുടുംബം (16.1 ബില്യൺ) 16ാം സ്​ഥാനത്തും ബിർല കുടുംബം (14.1 ബില്യൺ) 19ാം സ്​ഥാനത്തും എത്തിയ ഇന്ത്യൻ വ്യവസായ ഭീമൻമാരാണ്​. 

ഗോദ്​റെജ്​ കുടുംബം 20ഉം ബജാജ്​ കുടുംബം 26ഉം ജിൻഡാൽ കുടുംബം 32ഉം ബർമൻസ്​ കുടുംബം 35ഉം എയ്​ച്ചർ മോ​ട്ടോഴ്​സ്​ ഗ്രൂപ്പ്​ 36ഉം ശ്രീ സിമന്‍റ്​ ഉടമകളായ ബംഗൂർ കുടുംബം 37ഉം സ്​ഥാനങ്ങളിലുണ്ട്​. 50 കുടുംബങ്ങളുടെ പട്ടികയാണ്​ ഫോബ്​സ്​ പ്രസിദ്ധീകരിച്ചത്​.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി