കടക്കെണിയിലായ അംബാനി വായ്പ തിരിച്ചടയ്ക്കാതിരിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്ത്

Published : Oct 31, 2017, 08:59 PM ISTUpdated : Oct 04, 2018, 11:19 PM IST
കടക്കെണിയിലായ അംബാനി വായ്പ തിരിച്ചടയ്ക്കാതിരിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്ത്

Synopsis

മുംബൈ: നഷ്ടത്തിന്റെ പടുകുഴിയിലായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കുന്നത് പകരം ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തി∙ റിലയൻസ് കമ്യൂണിക്കേഷൻസിനു ബാങ്കുകൾ നൽകിയിട്ടുള്ള 7000 കോടി രൂപ വായ്പ കമ്പനിയിലെ ഓഹരിയാക്കി മാറ്റാൻ ബാങ്കുകൾക്ക് അവസരം നൽകുന്ന പുതിയ ശുപാർശയാണ് അനിൽ അംബാനി മുന്നോട്ടുവെച്ചിരിക്കുന്നത്. കമ്പനിയുടെ 45,000 കോടി രൂപ കടബാധ്യത തീർക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്. ഇതു നടപ്പായാൽ കമ്പനിയുടെ 51 ശതമാനം ഓഹരിയും ബാങ്കുകളുടേതാകും. അംബാനിയുടേത് 26  ശതമാനമായി  താഴും. ആസ്തി വിറ്റ് 17,000 കോടി രൂപ സമാഹരിക്കാനും ആലോചിക്കുന്നു. ടവറുകള്‍ അടക്കമുള്ള  വസ്തുക്കളും ടെലികോം സ്പെക്ട്രവും വിൽക്കും.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!
വിദേശ വിപണി കീഴടക്കാന്‍ ഇന്ത്യന്‍ വൈന്‍; ഞാവല്‍പ്പഴ വൈന്‍ ഇനി അമേരിക്കന്‍ റെസ്റ്റോറന്റുകളില്‍!