ഐഫോണ്‍ നിര്‍മ്മിക്കാന്‍ 'ആപ്പിള്‍' ചോദിച്ചതൊന്നും കൊടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

By Web DeskFirst Published Jan 4, 2017, 5:17 AM IST
Highlights

രാജ്യത്ത് ഇപ്പോല്‍ തന്നെ സാമ്ര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനികളൊന്നും ആവശ്യപ്പെടാത്ത കാര്യങ്ങളാണ് ആപ്പിള്‍ ആവശ്യപ്പെടുന്നതെന്നും എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടു മാത്രമേ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാവൂ എന്നും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥന്‍ പ്രതികരിച്ചു. ആപ്പിളിനായി ഇളവ് നല്‍കിയാല്‍ നാളെ മറ്റൊരു കമ്പനിയും ഇത് ആവശ്യപ്പെടാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതി ഇളവുകളും സ്ഥലം ഏറ്റെടുക്കുന്നത് പോലുള്ള കാര്യങ്ങളിലെ ഇളവുകളുമാണ് പ്രധാനമായും ആപ്പിള്‍, കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. 

ബംഗളുരുവിലാണ് ആപ്പിള്‍ തങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് തുടങ്ങാന്‍ ആലോചിക്കുന്നത്. ചൈനയിലെ പ്ലാന്റ് അടച്ചുപൂട്ടി ഇന്ത്യയില്‍ പുതിയത് തുടങ്ങാനാണ് കമ്പനിയുടെ തീരുമാനം. രാജ്യത്തെ ആകെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ രണ്ട് ശതമാനം മാത്രമാണ് ഇപ്പോള്‍ ആപ്പിളിനുള്ളത്. 21 ശതമാനം വില്‍പ്പനയുള്ള സാംസങ് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2015 മുതല്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവോ അടക്കമുള്ള സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഇന്ത്യയില്‍ ഫോണ്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നുണ്ട്.

click me!