പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കേരളത്തില്‍ മികച്ച പ്രതികരണം: അപേക്ഷ 12 ലക്ഷം കടന്നു

Published : Feb 25, 2019, 12:40 PM ISTUpdated : Feb 25, 2019, 12:46 PM IST
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കേരളത്തില്‍ മികച്ച പ്രതികരണം: അപേക്ഷ 12 ലക്ഷം കടന്നു

Synopsis

ശനിയാഴ്ച വരെയുളള കണക്കുകളിലാണ് അപേക്ഷകളുടെ എണ്ണം 12 ലക്ഷം കടന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 2.61 ലക്ഷം പേരെ ഇതുവരെ അര്‍ഹരായി കണ്ടെത്തി. 2018 ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള നാല് മാസത്തെ തുകയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക.   

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് സംസ്ഥാനത്ത് നിന്ന് ഇതുവരെ അപേക്ഷിച്ചത് 12 ലക്ഷം പേർ. പദ്ധതി തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ കൃഷി ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാൻ എത്തുന്നവരുടെ തിരക്കിന് കുറവില്ല. 

ശനിയാഴ്ച വരെയുളള കണക്കുകളിലാണ് അപേക്ഷകളുടെ എണ്ണം 12 ലക്ഷം കടന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 2.61 ലക്ഷം പേരെ ഇതുവരെ അര്‍ഹരായി കണ്ടെത്തി. 2018 ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള നാല് മാസത്തെ തുകയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. 

കേരളത്തില്‍ ഇതുവരെയുളള കണക്കുകള്‍ പ്രകാരം 26,12,32,000 രൂപ വിതരണം ചെയ്യേണ്ടി വരും. അപേക്ഷകളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. ആകെ 9,624 അപേക്ഷകളാണ് തള്ളിയത്. മാര്‍ച്ച് 31 വരെ കൃഷിഭവനില്‍ അപേക്ഷകള്‍ സ്വീകരിക്കും. എന്നാല്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ പ്രത്യേക സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല. 

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?