അസോസിയേറ്റ് ബാങ്കുകളുടെ ലയനം മാര്‍ച്ചില്‍ പൂര്‍ത്തിയാകും: എസ്ബിഐ

By Asianet NewsFirst Published Jul 30, 2016, 1:47 PM IST
Highlights

ദില്ലി: എസ്ബിടി അടക്കം എസ്ബിഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്ന നടപടികള്‍ വരുന്ന മാര്‍ച്ചില്‍ പൂര്‍ത്തിയാകും. എസ്ബിഐ ചെയര്‍പെഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചതാണ് ഇക്കാര്യം. ലയനം അനിവാര്യമാണെന്നും അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

എസ്ബിഐ ലയനത്തിനെതിരെയും ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണത്തിനെതിരേയും ദേശവ്യാപകമായി ഇന്നലെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. ഇതിനു പിന്നാലെയാണു ലയന തീരുമാനത്തില്‍ മാറ്റമില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്. സമരം ചെയ്യുന്നവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് എസ്ബിടിയെക്കൂടാതെ ലയിപ്പിക്കുന്ന ബാങ്കുകള്‍. ലയനം പൂര്‍ത്തിയാകുന്നതോടെ എസ്ബിടിയുടെ മൂലധന ആസ്തി 37 ലക്ഷം കോടി രൂപയുടേതാകും.

click me!