ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ല; അതിവേഗ ആഢംബര ട്രെയിന്‍ റെയില്‍വെ സ്വയം നിര്‍മ്മിക്കുന്നു

By Web DeskFirst Published Feb 26, 2017, 2:12 PM IST
Highlights

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗവും ജി.പി.എസും വൈഫൈയും അടക്കമുള്ള സംവിധാനങ്ങളും ഒരുക്കുന്ന പദ്ധതിക്ക് ട്രെയിന്‍-2018 എന്നാണ് പേരിട്ടിരിക്കുന്നത്. പ്രത്യേക എഞ്ചിനില്ലാതെ മെട്രോ ട്രെയിന്‍ മാതൃകയില്‍ നിര്‍മ്മിക്കാനാണ് തീരുമാനം.  അടുത്ത വര്‍ഷം മാര്‍ച്ചോടെ ആദ്യ വണ്ടി ഓടിച്ചുതുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ചെന്നൈയില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലായിരിക്കും ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്ന് റെയില്‍വെ ഉദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കി. 200 കോടി ചിലവലി‍ 15 കോച്ചുകള്‍ വീതമുള്ള രണ്ട് വണ്ടികളായിരിക്കും ആദ്യം നിര്‍മ്മിക്കുക. പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകള്‍ക്ക് പുറമേ സ്റ്റേഷനുകളില്‍ വെച്ച് താനേ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന വാതിലുകള്‍, പുറമേയുള്ള കാഴ്ചകള്‍ മനോഹരമാക്കുന്ന വലിയ ഗ്ലാസ് ജനലുകള്‍, വിശാലമായതും സുഖപ്രദമായതുമായ സീറ്റുകള്‍, യാത്രക്കാര്‍ക്കായി വൈഫൈ, ഇന്‍ഫോടൈന്‍മെന്റ് സംവിധാനങ്ങള്‍, ജിപിഎസ് അധിഷ്ഠിത വിവരവിനിമയ സംവിധാനം, എല്‍.ഇ.ഡി ലൈറ്റുകള്‍ തുടങ്ങിയവയെല്ലാം സജ്ജീകരിക്കാനാണ് പദ്ധതി.

ഇത്തരത്തിലുള്ള 15 ട്രെയിനുകള്‍ക്കായി 315 കോച്ചുകള്‍ നിര്‍മ്മിക്കാനാണ് റെയില്‍വെ ടെണ്ടര്‍ വിളിച്ചിരുന്നത്. എന്നാല്‍ 1000 കോച്ചുകള്‍ എങ്കിലുമില്ലാതെ നിര്‍മ്മിക്കാനാവില്ലെന്ന് പറഞ്ഞാണ് കമ്പനികള്‍ പിന്മാറിയത്.

click me!