ഇന്ത്യയിലെ എടിഎമ്മുകളില്‍ പണമില്ലാതാവുന്നിന്‍റെ ഏഴ് കാരണങ്ങള്‍

Web Desk |  
Published : Apr 19, 2018, 11:57 AM ISTUpdated : Jun 08, 2018, 05:47 PM IST
ഇന്ത്യയിലെ എടിഎമ്മുകളില്‍ പണമില്ലാതാവുന്നിന്‍റെ ഏഴ് കാരണങ്ങള്‍

Synopsis

നോട്ടുനിരോധന കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുളള ഈ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ട ഏഴ് കാരണങ്ങള്‍

മുംബൈ: രാജ്യത്തിന്‍റെ പകുതിയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് നേട്ട് ക്ഷാമം പടരുന്നത് ജനവിഭാഗങ്ങളുടെ ഇടയില്‍ ഏറെ ആശങ്കകളാണ് ഉണര്‍ത്തിവിട്ടിരിക്കുന്നത്. ആന്ധ്ര പ്രദേശ്, തെലുങ്കാന, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, ബീഹാര്‍ തുടങ്ങിയ അനേകം സംസ്ഥാനങ്ങള്‍ എടിഎം പ്രതിസന്ധിയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. നോട്ടുനിരോധന കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുളള ഈ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ട ഏഴ് കാരണങ്ങളാണ് ഈ രംഗത്തുളളവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

1) പൊടുന്നനെ ഉയര്‍ന്ന ആവശ്യകത

കേന്ദ്ര ധനമന്ത്രിയുടെ മറുപടി പ്രകാരം രാജ്യത്തെ ചിലസ്ഥലങ്ങളില്‍ ഉയര്‍ന്നുവന്ന ആവശ്യകതയാണ് നോട്ടുക്ഷാമത്തിന് കാരണമായത്. ചില സംസ്ഥാനങ്ങളില്‍ പണം കുറഞ്ഞുപോയപ്പോള്‍ ചിലയിടത്ത് കൂടുതലാണെന്നാണ് സര്‍ക്കാര്‍ മറുപടി.

2) ഗൂഢാലോചന

നോട്ട്ക്ഷാമത്തില്‍ ഗൂഢാലോചനയുളളതായി ആദ്യം സംശയം പ്രകടിപ്പിച്ചത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്. ആരൊക്കയോ സംഘടിതമായി ഉയര്‍ന്ന മൂല്യമുളള നോട്ടുകള്‍ മാര്‍ക്കറ്റില്‍ നിന്ന് മാറ്റുന്നു. എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

3) എഫ്ആര്‍ഡിഐ ബില്ല്

ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്‍ഡ് ഡിപ്പോസിറ്റ് ബില്ല് (എഫ്ആര്‍ഡിഐ) പ്രകാരം ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ധനനഷ്ടം സംഭവിക്കുമോ എന്ന് ഭയന്ന് ജനങ്ങള്‍ പണം അമിതമായി ബാങ്കില്‍ നിന്ന് മാറ്റിയതാവാമെന്നതാണ് മറ്റൊരു നിഗമനം.

4) നിക്ഷേപങ്ങള്‍ക്കുളള പലിശയില്‍ വന്ന കുറവ്

ഇക്കണോമിക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ നിക്ഷേപകര്‍ ആഗ്രഹിച്ചതോതില്‍ പലിശാ നിരക്ക് വര്‍ദ്ധിച്ചില്ല. നിക്ഷേപങ്ങള്‍ക്കുളള ശരാശരി പലിശ ഇപ്പോള്‍ 6.7 ശതമാനമാണ്. ഇതിനോടൊപ്പം വായ്പ്ക്കുളള പലിശ ശരാശരി മുന്‍ വര്‍ഷത്തെ 8.2 ല്‍നിന്ന് 10.3 മുന്നിലേക്കുയര്‍ന്നത് ബാങ്കില്‍ നിന്നും ജനങ്ങളെ അകറ്റിയത് പ്രശ്നമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

5) ആര്‍ബിഐ വിതരണം കുറഞ്ഞു

ആര്‍ബിഐയുടെ വിതരണത്തില്‍ മുന്‍കാലയിളവിനെക്കാള്‍ ഈ വര്‍ഷം കുറവ് വന്നിരിക്കുന്നു എന്ന പരാതി വിവിധ ബാങ്കുകള്‍ക്കുണ്ട്. ഇത് മാര്‍ക്കറ്റിലെ ആവശ്യകത കൂടി വര്‍ദ്ധിച്ചതോടെ പ്രശ്നമായി. 

6) വിളവെടുപ്പ്

മാര്‍ച്ച് ഏപ്രില്‍ മാസങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിളവെടുപ്പ് സീസണായതിനാല്‍ പണം കൂടുതലായി പിന്‍വലിക്കപ്പെട്ടുവെന്നതാണ് മറ്റൊരു നിഗമനം.

7) ആര്‍ബിഐ 2,000 രൂപ നോട്ട് പിന്‍വലിച്ചോ?

ഒരു ദേശീയ മാധ്യമം നോട്ട് അച്ചടിക്കുന്ന സെക്യൂരിറ്റി പ്രിന്‍റിങ് കോര്‍പ്പറേഷന് കൊടുത്ത ആര്‍ട്ടിഐ പ്രകാരം ആര്‍ബിഐയ്ക്ക് 2,000 രൂപയുടെ നോട്ടുകള്‍ പ്രിന്‍റ് ചെയ്യുന്നതില്‍ താത്പര്യമില്ലെന്നാണ്  ലഭിച്ച മറുപടി.  


 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒടുവിൽ വീണു! രാവിലെ റെക്കോർഡ് വില, വൈകുന്നേരം നിരക്ക് കുറഞ്ഞു
സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ