
ഫ്രാങ്ക്ഫര്‍ട്: ഡീസല്‍ വാഹനങ്ങളില്‍ കൃത്രിമ കാട്ടി പുക മലിനീകരണം കുറച്ചുകാണിച്ച ഓഡിക്ക് മ്യൂണിക് പ്രോസിക്യൂട്ടര്‍ 92.7 കോടി ഡോളര്‍ പിഴ വിധിച്ചു. യുഎസ്സില്‍ വിറ്റ വാഹനങ്ങളില്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ അട്ടിമറിച്ചതിനാണ് പിഴ.
മ്യൂണിക് പ്രോസിക്യൂട്ടറാണ് കമ്പനിക്ക് പിഴ നല്‍കിയത്. ഫോക്സ്‍വാഗന്‍റെ ആഡംബര കാര്‍ ബ്രാന്‍ഡാണ് ഔഡി. 1.1 കോടി കാറുകളില്‍ കൃത്രിമ നടത്തിയതായി കമ്പനി സമ്മതിക്കുകയും ചെയ്തു.