ആക്‌സിസ് ബാങ്കിന് സ്വര്‍ണ്ണ ഇറക്കുമതിക്ക് വിലക്ക്

By web deskFirst Published Apr 3, 2018, 10:42 AM IST
Highlights
  • തിങ്കളാഴ്ച പുറത്തിറക്കിയ ആര്‍ബിഐയുടെ ലിസ്റ്റില്‍ ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിലെ പ്രധാനപ്പെട്ട ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് ഉള്‍പ്പെട്ടിരുന്നില്ല. 

ദില്ലി:  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തികവര്‍ഷം മുതല്‍ സ്വര്‍ണ്ണം വെള്ളി ഇറക്കുമതി അനുമതിയുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്ന് ആക്‌സിസ് ബാങ്കിനെ പുറത്താക്കി. തിങ്കളാഴ്ച പുറത്തിറക്കിയ ആര്‍ബിഐയുടെ ലിസ്റ്റില്‍ ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിലെ പ്രധാനപ്പെട്ട ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് ഉള്‍പ്പെട്ടിരുന്നില്ല. 

എന്നാല്‍ ആക്‌സിസ് ബാങ്കോ ആര്‍ബിഐയോ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങി 16 ഓളം ബങ്കുകള്‍ക്ക് സ്വര്‍ണ്ണം,വെള്ളി ഇറക്കുമതിക്കുള്ള അനുമതി ഉണ്ട്. കരൂര്‍ വൈശ്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ സ്വര്‍ണ്ണം ഇറക്കുമതിക്കുള്ള അനുമതിയും ആര്‍ബിഐ എടുത്തു കളഞ്ഞു.
 

click me!