തോമസ് ഐസക്കിന്‍റെ ബജറ്റ്; കവർചിത്രം അയ്യങ്കാളി!

By Web TeamFirst Published Jan 31, 2019, 1:46 PM IST
Highlights

കവിതകളിൽ കുമാരനാശാൻ ആയിരുന്നെങ്കിൽ ഇത്തവണത്തെ ബജറ്റിന്‍റെ കവറിൽ അയ്യൻകാളിയും പഞ്ചമിയുമായിരുന്നു.

തിരുവനന്തപുരം: നവോത്ഥാന നായകൻ അയ്യങ്കാളിയും പഞ്ചമിയുമാണ് ഇക്കുറി ബജറ്റിന്‍റെ കവ‍ർചിത്രം. ആർപ്പോ ആർത്തവം പരിപാടിയുടെ പോസ്റ്ററിനായി കലാകക്ഷിയിലെ പി എസ് ജലജ വരച്ച ചിത്രമാണിത്. ആർപ്പോ ആർത്തവം കൊടിയേറ്റ് ചടങ്ങിൽ കൊച്ചി വഞ്ചി സ്ക്വയറിൽ വച്ച് പ്രകാശനം ചെയ്ത ചിത്രം വരച്ചത് സണ്ണി എം കപിക്കാടിന്‍റെ നിർദേശ പ്രകാരമാണ്.

ഒരാഴ്ച കൊണ്ടാണ് ജയ ഈ ചിത്രം വരച്ചത്. ചിത്രം കണ്ട സണ്ണി എം കപിക്കാട് ചില മാറ്റങ്ങൾ നിർദേശിച്ചു. അയ്യങ്കാളിയുടെ തലക്കെട്ടിലെ കസവ് കര വേണ്ടെന്നുള്ളത് ഈ നിർദേശങ്ങളിലൊന്നായിരുന്നു. രണ്ട് ദിവസം കൊണ്ട് സണ്ണി എം കപിക്കാടിന്‍റെ നിർദേശങ്ങൾക്കനുസരിച്ച് ജലജ ചിത്രം മാറ്റി വരയ്ക്കുകയും ചെയ്തു.

നവോത്ഥാന ആശയങ്ങൾക്കാണ് സമൂഹം പ്രാധാന്യം കൊടുക്കേണ്ടതെന്ന് കുമാരനാശാന്‍റെ കവിതകൾ ഉദ്ധരിച്ച് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തിനിടയിൽ പറഞ്ഞു. കേരളം ഒറ്റക്കാലിലല്ല നടക്കാൻ പോവുന്നതെന്നും ആധുനിക വൈജ്ഞാനിക ലോകത്തിന്‍റെ സാധ്യതകൾക്കനുസരിച്ച് അഭ്യസ്ഥവിദ്യരായ കേരളീയ സമൂഹം പെരുമാറണമെന്നും തോമസ് ഐസക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു.

click me!