വന്‍കിടക്കാര്‍ക്ക് വാരിക്കോരി വായ്പ കൊടുത്ത് ഐസിഐസിഐ ബാങ്ക് പുലിവാല് പിടിച്ചു

Published : Oct 28, 2017, 03:16 PM ISTUpdated : Oct 05, 2018, 02:48 AM IST
വന്‍കിടക്കാര്‍ക്ക് വാരിക്കോരി വായ്പ കൊടുത്ത് ഐസിഐസിഐ ബാങ്ക് പുലിവാല് പിടിച്ചു

Synopsis

ദില്ലി: കിട്ടാക്കടം പെരുകുന്നത് രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് കടുത്ത ക്ഷീണമേല്‍പ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ലാഭത്തിൽ 34% ഇടിവാണ് കിട്ടാക്കടം കൊണ്ട് ഉണ്ടായിരിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബർ വരെയുള്ള ത്രൈമാസ കാലയളവിലെ ബാങ്കിന്റെ ലാഭം 2058 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3102 കോടിയായിരുന്നു അറ്റാദായം. കിട്ടാക്കടം  ഈ ത്രൈമാസത്തിൽ 4.43% ആണ് ബാങ്കിന്റെ കിട്ടാക്കടം. മൊത്തം കിട്ടാക്കടം ഇതോടെ 7.87% ആയി.  ഏകദേശം 44489 കോടി രൂപയാണ് ജൂലൈ – സെപ്റ്റംബർ കാലയളവിലെ കിട്ടാക്കടം. ത്രൈമാസ വരുമാനം മുൻ കൊല്ലം 22759 കോടിയായിരുന്നത് ഇക്കുറി 18763 കോടിയായി.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

യുദ്ധം കടുത്താല്‍ ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങുമോ? 'എമര്‍ജന്‍സി പ്ലാന്‍' എന്ത്? ചില നിയന്ത്രണങ്ങള്‍ക്കും സാധ്യത
എൽഎൻജി ഉൽപ്പാദനം നിർത്തി ഖത്തർ എനർജി, ഇന്ത്യയിൽ പാചക വാതകം വില കത്തിക്കയറാൻ സാധ്യത; പ്രതിസന്ധി കനക്കുന്നു