ബാഹുബലിയുടെ വിജയം ഇനി ഐ.ഐ.എമ്മില്‍ പാഠ്യവിഷയം

Published : Jan 29, 2018, 08:23 PM ISTUpdated : Oct 05, 2018, 01:50 AM IST
ബാഹുബലിയുടെ വിജയം ഇനി ഐ.ഐ.എമ്മില്‍ പാഠ്യവിഷയം

Synopsis

അഹമ്മദാബാദ്: ഇന്ത്യന്‍സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച ബാഹുബലി സിനിമ എന്ന മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാക്കും. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ ആണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ വിജയം ഒരു പാഠ്യവിഷയമാക്കി തങ്ങളുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യന്‍ സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ് ബാഹുബലി. കലയും വ്യവസായവും സാങ്കേതികവിദ്യയും ബുദ്ധിപൂര്‍വ്വം സമന്വയിപ്പിച്ച ഒരു സംരംഭമാണത്. സിനിമകള്‍ എപ്പോഴും കലാപരമായി നല്ലതാവും എന്നാല്‍ എപ്പോഴും നല്ലൊരു ബിസിനസ് ആയി വരില്ല. ടെക്‌നോളജിയെ നന്നായി ഉപയോഗിപ്പെടുത്തിയിട്ടുണ്ടാവില്ല. എന്നാല്‍ ബാഹുബലിയുടെ കാര്യത്തില്‍ ഇതെല്ലാം ഒരുമിച്ചു വന്നു. ഐഐ.ഐ.എമ്മിലെ അധ്യാപകനായ കന്ദസ്വാമി പറയുന്നു. 

പ്രഭാസ്,റാണാ ദഗുബഢി, അനുഷ്‌ക,തമന്ന തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും കൂടി ആയിരം കോടിയിലേറെ രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയത്. 


 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

'സിറ്റുവേഷന്‍ഷിപ്പ്' ഇനി പ്രണയത്തില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും; 40 കഴിഞ്ഞാല്‍ 'ഔട്ട്', പകരം വരുന്നത് ചെറുപ്പക്കാരും എഐയും!
നിക്ഷേപകര്‍ക്ക് തിരിച്ചടി; എസ്ബിഐയും എച്ച്ഡിഎഫ്‌സിയും ഉള്‍പ്പെടെ പ്രമുഖ ബാങ്കുകള്‍ എഫ്ഡി പലിശ നിരക്ക് കുറച്ചു