
ദില്ലി: നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ തട്ടിപ്പില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ബാധ്യതയായത് 8,000 കോടി രൂപ. മാര്‍ച്ച് 31ന് അവസാനിച്ച നാലാംപാദ കണക്കെടുപ്പിലാണ് ഗീതാഞ്ജലി ഗ്രൂപ്പ് തിരിച്ചടയ്‌ക്കാനുള്ള ഇത്രയും തുക ബാങ്കുകള്‍ നിഷ്ക്രിയ ആസ്തിയാക്കി മാറ്റിയത്.
മെഹുല്‍ ചോക്‌സിയുടെയും നീരവ് മോദിയുടെയും തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാത്രം ഒതുങ്ങില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചോക്‌സി നേതൃത്വം നല്‍കുന്ന ഗീതാജ്ഞലി ഗ്രൂപ്പിന്റെ 8000 കോടി രൂപയുടെ കടം ബാങ്കുകള്‍ നിഷ്ക്രിയ ആസ്തിയിലേക്ക് മാറ്റി. വായ്പ തിരിച്ചടയ്‌ക്കാതെ ചോക്‌സിയും സംഘവും ഇന്ത്യ വിട്ട സാഹചര്യത്തിലാണ് ബാങ്കുകളുടെ നടപടി. കിട്ടാക്കട പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബാങ്കുകള്‍ക്ക് കടുത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഡിസംബറിലെ കണക്കനുസരിച്ച് 8,40,958 കോടിയാണ് ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി. 21 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ നല്‍കിയത്. 2010-2011 സാമ്പത്തിക വര്‍ഷത്തില്‍ അലഹബാദ് ബാങ്കിനായിരുന്നു ഈ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വം. 2014ല്‍ നേതൃത്വം ഐ.സി.ഐ.സി.ഐ ബാങ്ക് ഏറ്റെടുത്തു. ഇതിന് പിന്നാലെ മാനദണ്ഡങ്ങള്‍ മറികടന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് 9000 കോടി രൂപ വായ്പ നല്‍കിയെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു.
ഡിസംബറില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരുന്നത് വരെ ഗീതാഞ്ജലി ഗ്രൂപ്പിനെക്കുറിച്ച് ബാങ്കുകള്‍ക്കൊന്നും പരാതി ഉണ്ടായിരുന്നില്ല. ആരോപണം ഉയര്‍ന്ന് മൂന്ന് മാസത്തിന് ശേഷം 8000 കോടിയും ബാങ്കുകള്‍ കിട്ടാക്കടമാക്കി മാറ്റി. നീരവ് മോദി വ്യാജ ജാമ്യചീട്ട് നല്‍കി 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തരപ്പെടുത്തിയതിന് സമാനമായ രീതിയിലാണ് ചോക്‌സിയും തട്ടിപ്പ് നടത്തിയത്. ചോക്‌സിയും ബന്ധുക്കളും ചേര്‍ന്ന് 377 വ്യാജ ജാമ്യചീട്ടുകളാണ് തയ്യാറാക്കിയത്. തട്ടിപ്പിന് ശേഷം രാജ്യം വിട്ട നീരവ് മോദിക്കും ചോക്‌സിക്കുമെതിരെ മുംബൈയിലെ സി.ബി.ഐ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.