സെപ്തംബര്‍ ആദ്യവാരം ബാങ്കുകള്‍ക്ക് കൂട്ട അവധിയെന്ന് വ്യാജ പ്രചാരണം

Published : Aug 31, 2018, 01:31 PM ISTUpdated : Sep 10, 2018, 01:12 AM IST
സെപ്തംബര്‍ ആദ്യവാരം ബാങ്കുകള്‍ക്ക് കൂട്ട അവധിയെന്ന് വ്യാജ പ്രചാരണം

Synopsis

അടുത്തയാഴ്ച ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ ആറ് ദിവസങ്ങള്‍ അവധിയാണെന്നും എടിഎമ്മുകള്‍ കാലിയാകുമെന്നും പറഞ്ഞാണ് വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രചരിക്കുന്നത്. സെപ്തംബര്‍ 3 - ജന്മാഷ്ടമി, നാല് അഞ്ച് തീയ്യതികളില്‍ ബാങ്ക് ജീവനക്കാരുടെ സമരം എന്നിങ്ങനെയാണ് വ്യാജ സന്ദേശത്തിലെ അറിയിപ്പ്. 

ദില്ലി: അടുത്തമാസം തുടക്കത്തിലെ ആറ് ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. ആദ്യവാരത്തില്‍ സെപ്തംബര്‍ രണ്ടാം തീയ്യതി ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളില്‍ ബാങ്കുകള്‍ പതിവ് പോലെ പ്രവര്‍ത്തിക്കും.

അടുത്തയാഴ്ച ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ ആറ് ദിവസങ്ങള്‍ അവധിയാണെന്നും എടിഎമ്മുകള്‍ കാലിയാകുമെന്നും പറഞ്ഞാണ് വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രചരിക്കുന്നത്. സെപ്തംബര്‍ 3 - ജന്മാഷ്ടമി, നാല് അഞ്ച് തീയ്യതികളില്‍ ബാങ്ക് ജീവനക്കാരുടെ സമരം എന്നിങ്ങനെയാണ് വ്യാജ സന്ദേശത്തിലെ അറിയിപ്പ്. സെപ്തംബര്‍ മൂന്ന് കേരളത്തിലെ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസമാണ്. നാലിനും അഞ്ചിനും റിസര്‍വ് ബാങ്ക് ഉദ്ദ്യോഗസ്ഥരാണ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കില്ല. ജന്മാഷ്ടമി ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവധി ദിവസമാണ്. അവിടങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍