പത്ത് സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചു

By Web TeamFirst Published Oct 4, 2018, 7:19 PM IST
Highlights

 എല്ലാം സംസ്ഥാനങ്ങളും രണ്ടര രൂപ വീതമാണ് കുറച്ചത്. ഇതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അഞ്ച് രൂപ വീതം നാളെ ഇന്ധന വില കുറയും.

ദില്ലി: കേന്ദ്രസര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുകയും ഇന്ധനകന്പനികള്‍ സ്വന്തം നിലയില്‍ ഒരു രൂപ കുറയ്ക്കുകയും ചെയ്തതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധനവില കുറച്ചു തുടങ്ങി. 

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹരാഷ്ട്ര, ചത്തീസ്ഗഢ്, അസം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ത്രിപുര എന്നീ പത്ത് സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചിട്ടുണ്ട്. ഇവയെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.  എല്ലാം സംസ്ഥാനങ്ങളും രണ്ടര രൂപ വീതമാണ് കുറച്ചത്. ഇതോടെ ഈ സംസ്ഥാനങ്ങളിലെല്ലാം അഞ്ച് രൂപ വീതം നാളെ ഇന്ധന വില കുറയും. 

ഇന്ധനവില നിയന്ത്രിക്കുന്ന കാര്യം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുക്കുന്നതായാണ് നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി വ്യക്തമാക്കിയത്. ഇന്ധനവിലയുടെ പേരില്‍ നാവു കൊണ്ടു മാത്രം കളിക്കുന്ന നേതാക്കള്‍ക്ക് ഇതൊരു പരീക്ഷണമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

മുംബൈ- 91.34, 80.01, ദില്ലി-84,75.45, കൊല്‍ക്കത്ത - 84.68,75.97,ചെന്നൈ- 87.33,79.79 എന്നിങ്ങനെയാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഇന്ധനവില. 

click me!