Latest Videos

അമേരിക്കന്‍ കമ്പനിയായ ഓസ്മോയെ ബൈജൂസ് ലേണിങ് ആപ്പ് ഏറ്റെടുത്തു

By Web TeamFirst Published Jan 18, 2019, 3:38 PM IST
Highlights

നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ എഡ്ടെക് കമ്പനിയാണ് ബൈജൂസ് ലേണിങ് ആപ്പ്. വന്‍ നിക്ഷേപം നടന്നതോടെ കമ്പനി യൂണിക്കോണ്‍ ക്ലബിലും ഇടം നേടിയിരുന്നു. 

തിരുവനന്തപുരം: മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ലേണിങ് ആപ്പ് അമേരിക്കന്‍ കമ്പനിയായ ഓസ്മോയെ ഏറ്റെടുത്തു. ഏജുക്കേഷണല്‍ ഗെയിമുകള്‍ നിര്‍മ്മിക്കുന്ന യുഎസ് കമ്പനിയാണ് ഓസ്മോ. പ്രമുഖ ടെക്നോളജി നിക്ഷേപകരായ നാസ്പേഴ്സും കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡും ചേര്‍ന്ന് 54 കോടി ഡോളര്‍ നിക്ഷേപം ബൈജൂസ് ആപ്പില്‍ അടുത്തിടെ നടത്തിയിരുന്നു.

നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ എഡ്ടെക് കമ്പനിയാണ് ബൈജൂസ് ലേണിങ് ആപ്പ്. വന്‍ നിക്ഷേപം നടന്നതോടെ കമ്പനി യൂണിക്കോണ്‍ ക്ലബിലും ഇടം നേടിയിരുന്നു. 

കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍റെ സംരംഭമാണ് ബൈജൂസ് ലേണിങ് ആപ്പ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുളള അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനിയും ബൈജൂസ് ആണ്. 2008 ല്‍ ബെംഗളൂരുവില്‍ ട്യൂഷന്‍ സെന്‍റായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് 2015 ലാണ് ലേണിങ് ആപ്പിലേക്ക് മാറിയത്. ഫ്ലിപ്പ്കാര്‍ട്ട്, പേടിഎം, ഒല, ഒയോ റൂംസ് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആദ്യ നാല് സ്റ്റാര്‍ട്ടപ്പുകള്‍. 

12 കോടി ഡോളറിനാണ് ഓസ്മോയെ ബൈജൂസ് ഏറ്റെടുത്തത്. ഓസ്മോയുടെ ഫിസിക്കല്‍-ടു-ഡിജിറ്റല്‍ ടെക്നോളജി മൂന്ന് മുതല്‍ എട്ട് വയസ്സ് വരെ പ്രായമുളള കുട്ടികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. 

click me!