സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്നവര്‍ക്ക് പണി കൊടുക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം

Web Desk |  
Published : Apr 21, 2018, 05:00 PM ISTUpdated : Jun 08, 2018, 05:47 PM IST
സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്നവര്‍ക്ക് പണി കൊടുക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം

Synopsis

കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിക്കും മുമ്പ് സ്വത്തുക്കൾ കണ്ടുകെട്ടാം. പുറമെ ഇതിനെതിരെ രാജ്യത്തെ സിവില്‍ കോടതിയെ സമീപിക്കാനും തട്ടിപ്പ് നടത്തി മുങ്ങുന്ന വ്യക്തിക്കാവില്ല.

ദില്ലി: സാമ്പത്തിക തട്ടിപ്പ് നടത്തി കടന്നുകളയുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള ഫ്യുജിറ്റീവ് ഇക്കണമോക് ഓഫെൻഡേഴ്സ് ഓര്‍ഡിനൻസ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 100 കോടി രൂപയ്ക്ക് മുകളിൽ തട്ടിപ്പ് നടത്തി കടന്നുകളയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ഓര്‍ഡിനൻസിലുള്ളത്.  

കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിക്കും മുമ്പ് സ്വത്തുക്കൾ കണ്ടുകെട്ടാം. പുറമെ ഇതിനെതിരെ രാജ്യത്തെ സിവില്‍ കോടതിയെ സമീപിക്കാനും തട്ടിപ്പ് നടത്തി മുങ്ങുന്ന വ്യക്തിക്കാവില്ല. നേരത്തെ മാര്‍ച്ച് 12ന് പാര്‍ലമെന്റില്‍ അവരിപ്പിച്ച ബില്ല് സഭാ നടപടികൾ തടസ്സപ്പെട്ടതിനാൽ പാസാക്കാൻ കേന്ദ്രസര്‍ക്കാരിനായിരുന്നില്ല. സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങുന്നവരില്‍ നിന്ന് നല്‍കിയ പണം തിരിച്ചുപിടിക്കാന്‍ ബാങ്കുകളെ ഓര്‍ഡിനന്‍സ് സഹായിക്കുമെന്നാണ് കരുതുന്നത്.

നീരവ് മോദി, വിജയ് മല്യ, എന്നിവരടക്കമുള്ളവര്‍ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കടന്നുകളഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രം ഓര്‍ഡിനൻസിലൂടെ നിയമം കര്‍ശനമാക്കിയത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും
2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്