വിവാഹനിശ്ചയത്തിന് നല്‍കിയത് വ്യാജമോതിരം; നീരവ് മോദി കാരണം യുവാവ് വഴിയാധാരമായി

Published : Oct 08, 2018, 03:48 PM IST
വിവാഹനിശ്ചയത്തിന് നല്‍കിയത് വ്യാജമോതിരം; നീരവ് മോദി കാരണം യുവാവ് വഴിയാധാരമായി

Synopsis

വിവാഹനിശ്ചയത്തിന് കൊണ്ടുവന്നത് വ്യാജമോതിരമാണെന്ന് അറിഞ്ഞതോടെ കാമുകി ഇയാളെ ഉപേക്ഷിച്ചു പോയി

ദില്ലി:പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വന്‍തുക വെട്ടിച്ച് ഇന്ത്യയില്‍ നിന്നും കടന്നു കളഞ്ഞ നീരവ് മോദിയുടെ തട്ടിപ്പിന് ഇരയായ യുവാവിന്‍റെ ജീവിതം പ്രതിസന്ധിയില്‍. കാനേഡിയന്‍ സ്വദേശിയായ പോള്‍ അല്‍ഫോണ്‍സോ യുവാവാണ് നീരവ് മോദിയുടെ കൈയില്‍ നിന്നും വ്യാജ വജ്രമോതിരം വാങ്ങി കുടുങ്ങിയത്. 

2012-ലാണ് കാനേഡിയന്‍ പൗരനായ പോള്‍ അല്‍ഫോണ്‍സോ സുഹൃത്തായ നീരവ് മോദിയില്‍ നിന്നും രണ്ട് വജ്രമോതിരങ്ങള്‍ വാങ്ങിയത്. ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അല്‍ഫോണ്‍സോയി ഹോങ്കോംഗിലെ ബീവെര്‍ലി എന്ന ആഡംബര ഹോട്ടലില്‍ വച്ചാണ് നീരവില്‍ നിന്നും 73 ലക്ഷം രൂപ വില വരുന്ന രണ്ട് മോതിരങ്ങള്‍ വാങ്ങിയത്. കാമുകിയുമായുള്ള വിവാഹനിശ്ചയത്തിനായിട്ടായിരുന്നു ഇയാള്‍ മോതിരങ്ങള്‍ വാങ്ങിയത്. 

വാങ്ങുന്ന സമയത്ത് മോതിരം അല്‍ഫോണ്‍സോ ഇന്‍ഷുര്‍ ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്‍റെ ഇന്‍ഷുറന്‍സ് രേഖകള്‍ ഇയാള്‍ക്ക് ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തനിക്ക് കിട്ടിയ വജ്രങ്ങള്‍ വ്യാജമാണെന്ന് ഇയാള്‍ക്ക് മനസ്സിലായത്. വിവാഹനിശ്ചയത്തിന് കൊണ്ടുവന്നത് വ്യാജമോതിരമാണെന്ന് അറിഞ്ഞതോടെ കാമുകിയും ഇയാളെ ഉപേക്ഷിച്ചു പോയി. ഇതോടെ ഇയാള്‍ വിഷാദരോഗത്തിന് അടിമമപ്പെട്ടെന്നാണ് സംഭവം റിപ്പോര്‍ട്ട് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നത്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍