ക്യാന്‍സറും ഹൃദ്രോഗവും കുടുംബത്തിന്റെ താളം തെറ്റിക്കാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍

Published : Nov 26, 2017, 03:26 PM ISTUpdated : Oct 05, 2018, 02:06 AM IST
ക്യാന്‍സറും ഹൃദ്രോഗവും കുടുംബത്തിന്റെ താളം തെറ്റിക്കാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍

Synopsis

ക്യാന്‍സറും ഹൃദ്രോഗവും ഇന്ന് അത്ര അപരിചതമായ അസുഖങ്ങളല്ല. നേരത്തെ വിവിധ രോഗങ്ങള്‍ക്ക് ഒരുമിച്ചായിരുന്നു ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീമുകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ക്യാന്‍സറിനും ഹൃദ്രോഗത്തിനും മാത്രമായി ഇന്‍ഷുറന്‍സ് സ്കീമുകളുണ്ട്.

രോഗ നിര്‍ണ്ണയം നടത്തിയാല്‍ ഉടന്‍ തന്നെ ഇന്‍ഷ്വര്‍ ചെയ്ത മുഴുവന്‍ തുകയും ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പൊതുവെ അഞ്ച് വര്‍ഷം മുതല്‍ 40 വര്‍ഷം വരെ കാലാവധിയുള്ള പോളിസികളുണ്ട്. പരമാവധി 75 ലക്ഷം രൂപ വരെ ലഭിക്കാവുന്ന പോളിസികള്‍ ഇപ്പോള്‍ നിലവിലുണ്ട്. 20 മുതല്‍ 65 വയസ് വരെ പ്രായമുള്ളവര്‍ക്ക് പോളിസി എടുക്കാം.  100 രൂപ പ്രതിമാസ പ്രീമിയത്തില്‍ 20 ലക്ഷം വരെ ക്യാന്‍സര്‍ ചികിത്സയും ഏഴ് ലക്ഷം വരെ ഹൃദ്രോഗ ചികിത്സയും ചെയ്യാവുന്ന പോളിസികളുണ്ട്. മറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ പോലെ തന്നെ ഈ വിഭാഗത്തിലും പോളിസി ഉടമയുടെ പ്രായത്തിന് അനുസരിച്ച് പ്രീമിയത്തില്‍ വ്യത്യാസം വരും.

 രോഗം നിര്‍ണ്ണയിക്കുമ്പോള്‍ ഗുരുതരമല്ലാത്ത അവസ്ഥയിലാണെങ്കില്‍ ആകെ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 25 ശതമാനമായിരിക്കും ആദ്യം ലഭിക്കുക. പിന്നെയും രോഗം ബാധിക്കുകയാണെങ്കില്‍ ബാക്കി 75 ശതമാനം തുകയും ലഭിക്കും. ഏത് ആശുപത്രികളില്‍ നിന്നും ഇത് ഉപയോഗിച്ച് ചികിത്സ തേടാനും കഴിയുമെന്നതാണ് പ്രത്യേകത. രോഗം നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ ബാക്കി പ്രീമിയം തുക അടയ്‌ക്കേണ്ടതില്ല. പോളിസി ക്ലൈയിം ചെയ്യാതിരുന്നാല്‍ ഇന്‍ഷുറന്‍സ് തുക കൂടിക്കൊണ്ടിരിക്കും.  പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയും സ്വകാര്യ കമ്പനിയായ ഐ.സി.ഐ.സി.ഐയും ഇപ്പോള്‍ ക്യാന്‍സര്‍-ഹൃദ്രോഗ ഇന്‍ഷുറന്‍സ് സ്കീമുകള്‍ അവതരിപ്പിക്കുന്നുണ്ട്

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പിഎഫ് പിൻവലിക്കൽ ഈസിയാകും, പാൻ കാർഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മുട്ടൻപണി; 2026ൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം
ചില്ലറയല്ല ഈ മാറ്റങ്ങൾ! ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ' നോക്കാം