ഇരുട്ടടിയായി ഗോട്ടിമാല, വിലയിടവില്‍ നട്ടം തിരിഞ്ഞ് ഏലം കര്‍ഷകര്‍

Web Desk |  
Published : May 09, 2018, 09:45 PM ISTUpdated : Jun 29, 2018, 04:04 PM IST
ഇരുട്ടടിയായി ഗോട്ടിമാല, വിലയിടവില്‍ നട്ടം തിരിഞ്ഞ് ഏലം കര്‍ഷകര്‍

Synopsis

1200 വരെ എത്തിയ ഏലക്കാവില കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കൊണ്ട് 800ലേക്ക് കൂപ്പുകുത്തി

ഇടുക്കി: വിളവും കാലാവസ്ഥയും അനുകൂലമായപ്പോള്‍ വിലയിടിവ് ഏലം കര്‍ഷകര്‍ക്ക് വിനയാകുന്നു.1200-വരെ എത്തിയ ഏലക്കയുടെ വില 800-ലേക്ക് കൂപ്പുകുത്തിയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വേനല്‍മഴ പെയ്ത് അനുകൂല കാലാവസ്ഥ ഒരുങ്ങിയതോടെ മെച്ചപ്പെട്ട വിളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരുന്ന കര്‍ഷകര്‍ക്ക് വലിയ നിരാശയാണ് ഏലത്തിന്റെ വിലയിടിവ് സമ്മാനിക്കുന്നത്. 

ഇതര കാര്‍ഷിക വിളകളെ അപേക്ഷിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി ഏലം മലയോര കര്‍ഷകന് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്. ജാതിയുടെയും കുരുമുളകിന്റേയുമെല്ലാം വില കൂപ്പുകുത്തിയപ്പോള്‍ ഏലക്കായ്ക്കുണ്ടായിരുന്ന മെച്ചപ്പെട്ട വില കര്‍ഷകന് വലിയ ആശ്വാസം നല്‍കി. എന്നാല്‍ വിളവും കാലവസ്ഥയും അനുകൂലമായതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏലക്കായുടെ വിലയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് കര്‍ഷകന് വീണ്ടും ഇരുട്ടടിയായി തീര്‍ന്നു.

1200 വരെ എത്തിയ ഏലക്കാവില കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കൊണ്ട് 800ലേക്ക് കൂപ്പുകുത്തി.വളത്തിന്റെ ഉയര്‍ന്ന വിലയും കളയെടുപ്പുള്‍പ്പെടെയുള്ള പണിക്കൂലിയും നിലവിലെ വിലയും തമ്മില്‍ തട്ടിച്ച് നോക്കിയാല്‍ നഷ്ടത്തിന്റെ കണക്കേ കര്‍ഷകന് പറയാനൊള്ളു. മുടക്ക് മുതല്‍ കണക്കാക്കിയാല്‍ 1500 രൂപയെങ്കിലും ഒരു കിലോ ഏലക്കായ്ക്ക് ലഭിക്കണമെന്നാണ് കര്‍ഷകരുടെ വാദം. മെച്ചപ്പെട്ട വേനല്‍മഴ ലഭിച്ചതോടെ വരാന്‍പോകുന്ന സീസണിലെ ഏലത്തിന്റെ ഭേതപ്പെട്ട വിളവ് മുമ്പില്‍കണ്ട് കച്ചവടക്കാര്‍ ഏലത്തിന്റെ വിലയിടിക്കുന്നുവെന്ന ആരോപണവും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരി മുപ്പതിന് 1011 രൂപ ശരാശരി വിലയും 1426 രൂപ ഉയര്‍ന്ന വിലയും രേഖപ്പെടുത്തിയിരുന്നു.ഫെബ്രുവരി രണ്ടിന് 1018 രൂപയും മാര്‍ച്ച് 7ന് 1009 രൂപയുമായിരുന്നു ഏലക്കാവില.ലേല കേന്ദ്രങ്ങളില്‍ ഏലക്കാ വിലക്ക് ചാഞ്ചാട്ടമുണ്ടാകാറുണ്ടെങ്കിലും വേനല്‍മഴ ലഭിച്ചശേഷമുണ്ടായ കുത്തനെയുള്ള വിലയിടിവാണ് കര്‍ഷകരില്‍ സംശയമുളവാക്കുന്നത്.ഗോട്ടിമാലിയില്‍ നിന്നുള്ള ഏലക്കായുടെ കടന്നു വരവായിരുന്നു പോയവര്‍ഷങ്ങളില്‍ ഏലക്കായുടെ വില ഇടിച്ചത്.

ഗുണനിലവാരം കുറവുള്ള ഗോട്ടിമാല ഏലക്കാ കേരളത്തിലെ മികച്ചയിനം ഏലക്കായ്‌ക്കൊപ്പം കുട്ടികലര്‍ത്തി വന്‍തോതില്‍ വിപണിയിലേക്ക് എത്തിയത് വിലയിടിവിന് വഴിയൊരുക്കി.അടുത്ത സീസണില്‍ മെച്ചപ്പെട്ട വിളവ് ലഭിക്കാന്‍ സാധ്യത തെളിഞ്ഞതോടെ മുന്‍കാലങ്ങളിലെ പോലെ ബോധപൂര്‍വ്വം വിലയിടിവ് സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കൂപ്പുകുത്തല്‍ എന്നാണ് കര്‍ഷകരുടെ ആക്ഷേപം.വിലയിടിവിന്റെ സൂചന ലഭിച്ച സാഹചര്യത്തില്‍ ഏലക്കായ്ക്ക് തറവില പ്രഖ്യാപിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒരു ലക്ഷം കടന്ന് കുതിക്കുന്നു, സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ; ഒരു പവന് ഇന്ന് എത്ര നൽകണം?
ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?