ജലഗതാഗത രംഗത്ത് വിപ്ലം;  ബ്രഹ്മപുത്രയിലൂടെ ഇനി ചരക്കുകപ്പലുകള്‍ ഒഴുകും

By Web DeskFirst Published Dec 28, 2017, 4:12 PM IST
Highlights

ദില്ലി: ദേശീയജലപാത രണ്ടിലൂടെയുള്ള ചരക്കുഗതാഗതം നാളെ ആരംഭിക്കും. അസമിലെ ബ്രഹ്മപുത്ര നന്ദിയിലൂടെ  സഞ്ചരിക്കുന്ന ആദ്യത്ത ചരക്കു കപ്പല്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ഗഡ്കരിയാണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. 

മൂന്ന് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ദേശീയ ജലപാതയുടെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. 400 ടണ്‍ സിമന്റ വഹിക്കുന്ന രണ്ട് ബാര്‍ജുകളാണ് ദേശീയ ജലപാതയിലൂടെ നാളെ കന്നി യാത്രയ്ക്ക് ഒരുങ്ങുന്നത്. പാണ്ടു തുറമുഖത്ത് നിന്ന് 255 കി.മീ അകലെയുള്ള ദ്രുബിയിലേക്കാണ് ഈ ചരക്ക് കപ്പലുകള്‍ സിമന്റുമായി പോകുന്നത്. 

ഒരു ലിറ്റര്‍ ഇന്ധനം കൊണ്ട് കരമാര്‍ഗ്ഗം ചരക്ക് കടത്തുകയാണെങ്കില്‍ 24 ടണ്‍ ഭാരവുമായി ഒരു കി.മി ദൂരം സഞ്ചരിക്കാം, ട്രെയിനിലാണെങ്കില്‍ അത് 85 ടണ്‍ ഭാരവുമായി ഒരു കി.മീ സഞ്ചരിക്കാം. അതേസമയം ജലമാര്‍ഗ്ഗമാണെങ്കില്‍ 105 ടണ്‍ വരെ കൊണ്ടു പോകാം. അത്രയും സാമ്പത്തിക ലാഭമാണ് ജലപാതയിലൂടെയുള്ള ചരക്കുഗതാഗതം കൊണ്ടുണ്ടാവുന്നത്. അതേസമയം റോഡ്-റെയില്‍ പാതകളുടെ നിര്‍മ്മാണചിലവിനേക്കാള്‍ വളരെ തുച്ഛമാണ് ജലപാതകളുടെ നിര്‍മ്മാണത്തിന് വേണ്ടി വരുന്ന തുക. 

ദേശീയജലപാതയിലൂടെ ഒരു ടണ്‍ ചരക്കു കൊണ്ടു പോകുവാന്‍ വെറും 318 രൂപയാണ് ദേശീയ ജലപാത അതോറിറ്റി ചാര്‍ജ്ജ് ചെയ്യുന്നത്. സിമന്റ് കടത്ത് ജലപാത വഴിയാക്കാന്‍ ഡാല്‍മിയ, സ്റ്റാര്‍, അമൃത് തുടങ്ങിയ സിമന്റ് കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. 


 

click me!