2.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപം വരുമാനവുമായി ഒത്തുനോക്കും; സ്വര്‍ണം വാങ്ങിയാലും കുടുങ്ങും

Published : Nov 10, 2016, 04:43 AM ISTUpdated : Oct 05, 2018, 02:46 AM IST
2.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപം വരുമാനവുമായി ഒത്തുനോക്കും; സ്വര്‍ണം വാങ്ങിയാലും കുടുങ്ങും

Synopsis

പ്രിതിദിനം പണമായി മാറ്റിയെടുക്കാന്‍ കഴിയുന്നത് 4000 രൂപ മാത്രമാണ്. എന്നാല്‍ എത്ര തുക വേണമെങ്കിലും സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. തുകയ്ക്ക് നിയന്ത്രണങ്ങള്‍ വരുത്തിയില്ലെങ്കിലും ഡിസംബര്‍ 30 വരെ വലിയ തുകകള്‍ നിക്ഷേപിക്കുന്നവരെ നിരീക്ഷിക്കാനും അവരുടെ വരുമാനം പരിശോധിക്കാനുമാണ് തീരുമാനം. ആദായ നികുതി പരിധിക്ക് പുറത്ത് വരുമാനമുണ്ടായിട്ടും നികുതിയടയ്ക്കാതെ പണം കൈയ്യില്‍ സൂക്ഷിച്ചിരുന്നവര്‍ കുടുങ്ങുമെന്ന് ചുരുക്കം. രണ്ടര ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിച്ചവരുടെയെല്ലാം വിവരങ്ങള്‍ ബാങ്കുകള്‍ നികുതി വകുപ്പിന് നല്‍കും. ഇവരുടെ ആദായ നികുതി റിട്ടേണുമായി നിക്ഷേപിച്ച പണം താരതമ്യം ചെയ്ത ശേഷം വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ പിടികൂടും. എന്നാല്‍ ചെറിയ വരുമാനം മാത്രമുള്ള സാധാരണക്കാരെയോ ചെറുകിട വ്യാപാരികളെയോ ഒന്നും നിരീക്ഷിക്കില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

10 ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിക്കുകയും ആദായ നികുതി റിട്ടേണില്‍ പണത്തിന് ഉറവിടം വ്യക്തമാക്കുകയും ചെയ്യാത്തവരുടെ പണം നികുതി വെട്ടിപ്പായി കണക്കും. ഇവരില്‍ നിന്ന് നിയമപ്രകാരമുള്ള നികുതി ഈടാക്കുന്നതിനൊപ്പം 200 ശതമാനം പിഴയും ഈടാക്കും. കണക്കില്ലാത്ത പണം ഉപോയോഗിച്ച് സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാന്‍ പദ്ധതിയുന്നവരുണ്ടെന്നും അതുകൊണ്ടും രക്ഷപെടാന്‍ കഴിയില്ലെന്നും നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവണം ബില്ലുകള്‍ നല്‍കേണ്ടതെന്ന് നേരത്തെതന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് എല്ലാ ജ്വല്ലറികളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജ്വല്ലറി ഉടമകളുടെ പണം ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഇവര്‍ നല്‍കിയ കണക്ക് പ്രകാരമുള്ള വില്‍പനയാണോ നടന്നതെന്നും പാന്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ നികുതി പരിധിയില്‍ വാരാത്ത സാധാരണക്കാര്‍ ഒരു നിലയ്ക്കും പ്രയാസപ്പെടേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നികുതിയടയ്ക്കേണ്ടതില്ലാത്ത കാര്‍ഷിക വരുമാനം മാത്രമുള്ള കര്‍ഷകര്‍ക്കും പ്രശ്നമുണ്ടാവില്ല. എന്നാല്‍ സ്വന്തമായുള്ള കൃഷിഭൂമിയില്‍ നിന്ന് കിട്ടാന്‍ സാധ്യതയുള്ള വരുമാനത്തേക്കാള്‍ വലിയ തുക നിക്ഷേപിക്കുന്ന കര്‍ഷകരെയും നിരീക്ഷിക്കും. പണം നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക ഫോം റിസര്‍വ് ബാങ്ക് തയ്യാറാക്കി ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ബാങ്കുകളിലെ സിസിടിവി അടക്കമുള്ളവ പരിശോധിച്ച് നടപടികള്‍ കര്‍ശനമാക്കാന്‍ നികുതി വകുപ്പിന് പദ്ധതികളുണ്ട്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സ്വര്‍ണ്ണപ്പണയത്തിൽ വീണ്ടും ഇളവുകള്‍ വരും, വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു | Gold Loan
പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും