ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയത് ബോധപൂര്‍വ്വം തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍

Published : Dec 02, 2016, 11:09 AM ISTUpdated : Oct 05, 2018, 02:19 AM IST
ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയത് ബോധപൂര്‍വ്വം തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍

Synopsis

റിസര്‍വ് ബാങ്ക് നിഷ്കര്‍ശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും തങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഒഴിവാക്കിയത് ബോധപൂര്‍വ്വം തന്നെയാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

ജില്ലാ സഹകരണ ബാങ്കുകളെ പണം മാറ്റി നല്‍കിയതില്‍ നിന്ന് ഒഴിവാക്കിയത് കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. വ്യക്തികളെക്കാള്‍ സ്ഥാപങ്ങളാണ് ഇത്തരം ബാങ്കുകളെ ആശ്രയിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള പ്രായോഗിക പരിജ്ഞാനം സഹകരണ ബാങ്കുകള്‍ക്കില്ല. മറ്റ് ബാങ്കുകളെ അപേക്ഷിച്ച്  സാങ്കേതിക സൗകര്യങ്ങളും  പ്രൊഫഷണലിസവും ഇവിടെ താരതമ്യേന കുറവാണ്. ജില്ലാ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ റിസര്‍വ്  നേരിട്ട്  മേല്‍നോട്ടം വഹിക്കാറില്ല. ആര്‍.ബി.ഐ റെഗുലേഷനില്‍ ഉണ്ടെങ്കിലും ഇവ സംസ്ഥാന  സര്‍ക്കാറുകള്‍ക്ക് കീഴിലാണ്. ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലെല്ലാം മറ്റ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളുമെല്ലാം ഉണ്ടെന്നും സഹകരണ ബാങ്കുകളൊന്നും കെ.വൈ.സി  കര്‍ശനമായി നടപ്പാക്കുന്നില്ലെന്നും സര്‍ക്കാറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി