ധനകാര്യ എക്സിക്യൂട്ടിവുകള്‍ക്ക് 'ചൈന'യില്‍ പ്രതീക്ഷയില്ല

By Web TeamFirst Published Dec 23, 2018, 9:34 PM IST
Highlights

ചൈനീസ് സമ്പദ്‍ഘടനയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുളള കണ്ടെത്തലാണ് ഡെലോയിറ്റ് നടത്തിയിരിക്കുന്നത്.  

ദില്ലി: മുതിര്‍ന്ന ധനകാര്യ എക്സിക്യൂട്ടിവുകള്‍ക്ക് ചൈനയില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നതായി സര്‍വേ ഫലം. ചൈനയിലെ വന്‍കിട കമ്പനികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ജോലി ചെയ്യുന്ന രാജ്യത്ത് പ്രതീക്ഷ നഷ്ടപ്പെടുന്നത്. 

വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളും അമേരിക്കയുളള നയതന്ത്ര-വ്യാപാര ബന്ധത്തിലെ അനിശ്ചിതത്വവുമാണ് ചൈനയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരുടെ (സിഎഫഒ) ആത്മവിശ്വാസം തകര്‍ക്കുന്നത്. ഡെലോയിറ്റാണ് സിഎഫ്ഒമാര്‍ക്കിടയില്‍ ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്.

ചൈനീസ് സമ്പദ്‍ഘടനയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുളള കണ്ടെത്തലാണ് ഡെലോയിറ്റ് നടത്തിയിരിക്കുന്നത്.  
 

click me!