
ആയുര്‍വേദത്തിന്റെ പതാകാവാഹകനായി മാറിയ ഔഷധമാണ് ച്യവനപ്രാശം. നെല്ലിക്കയുടേയും മറ്റ് വിവിധ ആയുര്‍വേദമരുന്നുകളുടേയും ഔഷധഗുണങ്ങളാണ് ച്യവനപ്രാശത്തില്‍ അടങ്ങിയിരിക്കുന്നത്. ച്യവനപ്രാശത്തിന് പിന്നിലെ ഐതിഹ്യം പ്രസിദ്ധമാണ്. ച്യവനമഹര്‍ഷിയ്ക്ക് യൗവന സൗഭാഗ്യങ്ങള്‍ തിരിച്ച് നല്‍കിയ ഔഷധകൂട്ടാണ് ച്യവനപ്രാശമെന്നും ദേവവൈദ്യന്‍മാരായി കരുതപ്പെടുന്ന അശ്വനീദേവതകളാണ് ഇതിന്റെ ഉപജ്ഞാതാക്കളെന്നുമാണ് ഐതിഹ്യം. അഷ്ടാംഗഹൃദയത്തില്‍ പറഞ്ഞിട്ടുള്ള യോഗമാണ് ഇതിന്റെ അടിസ്ഥാനം.
നെല്ലിക്കയ്ക്ക് പുറമേ മറ്റു നാല്‍പത്തിരണ്ട് മരുന്നുകളും, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര എന്നിവയും ചേര്‍ത്താണ് ച്യവനപ്രാശം നിര്‍മിയ്ക്കുന്നത്. ദശമൂലം, കുറുന്തോട്ടിവേര്, മുത്തങ്ങ തുടങ്ങി വിവിധ മരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ കഷായത്തില്‍ ശര്‍ക്കര അലിയിക്കുന്നു. പിന്നീട് കഷായം അരിച്ചെടുക്കുന്നു. ഇപ്രകാരം അരിച്ചെടുത്ത കഷായം വീണ്ടും കുറുക്കി നൂല്‍പാകമാകുമ്പോള്‍ കൂവ, തിപ്പലി, ഏലത്തരി മുതലായവയുടെ ചൂര്‍ണം ചേര്‍ത്തി യോജിപ്പിക്കുന്നു. അതോടൊപ്പം വേവിച്ച് കുരുകളഞ്ഞ് എണ്ണയും നെയ്യും ചേര്‍ത്ത് വറുത്തരച്ച നെല്ലിക്കയും ചേര്‍ക്കുന്നു. ചൂടാറിക്കഴിഞ്ഞാല്‍ ആനുപാതികമായി തേനും ചേര്‍ത്ത് ഇളക്കുന്നു. ഇതാണ് ച്യവനപ്രാശം നിര്‍മിക്കുന്ന വിധം
വാര്‍ദ്ധക്യത്തെ അകറ്റി യൗവനം വാഗ്ദാനം ചെയ്യുന്ന ഔഷധമാണ് ച്യവനപ്രാശം. ഇടവിട്ടുണ്ടാകുന്ന രോഗാണുപീഡയെ ഫലപ്രദമായി തടഞ്ഞ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. സന്ധിവാതം, ഹൃദ്രോഗം, ശുക്ലക്ഷയം, സ്വരവ്യതിയാനം, അകാരണമായ ദേഹം മെലിച്ചില്‍, മസ്തിഷ്‌ക രോഗങ്ങള്‍ എന്നിവയുടെ ചികിത്സയിലും അനുയോജ്യമായ ഘട്ടങ്ങളില്‍ ച്യവനപ്രാശം ഉപയോഗിക്കാറുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമാകണം അളവും സേവാക്രമവും നിശ്ചയിക്കേണ്ടത്. ആരോഗ്യമുള്ളൊരു ശരീരം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ആയുര്‍വേദ ഔഷധമാണ് ച്യവനപ്രാശം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.