
ദില്ലി: അമേരിക്കന്‍ പാനീയ നിര്‍മ്മാതാക്കളായ കൊക്കക്കോള കുട്ടികളിലേക്കിറങ്ങിച്ചെന്ന് അവരുടെ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി രൂപീകരിക്കുന്നു. കൊക്കക്കോളയുടെ ആഗോള പദ്ധതിയുടെ ഭാഗമായാണ് കോളയുടെ പാനീയങ്ങള്‍ക്ക് ഇന്ത്യയിലെ സ്കൂളുകള്‍ വിപണിയാക്കാന്‍ തീരുമാനമെടുത്തത്.
എങ്ങനെ പദ്ധതി ഇത് നടപ്പാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ പഠനം നടന്നിവരുകയാണെന്ന് ലൈവ് മിന്‍റിന് കൊടുത്ത അഭിമുഖത്തില്‍ കൊക്കക്കോളയുടെ ഇന്ത്യ സൗത്ത്- വെസ്റ്റ് ഏഷ്യ പ്രസിഡന്‍റ് ടി. കൃഷ്ണകുമാര്‍ അറിയിച്ചു. കാര്‍ബണേറ്റഡല്ലാത്ത അനേകം പാനീയങ്ങളുടെ നിര ഇപ്പോള്‍ കൊക്കക്കേളയ്ക്ക് നിലവിലുണ്ട്. കൊക്കക്കോളയുടെ ഹൈഡ്രേഷന്‍ ഉല്‍പ്പന്നങ്ങളായ അക്വാറിസ് ഗ്ലൂക്കോചാര്‍ജ്, മിനിട്ട് മെയ്ഡ് വിറ്റിഗോ, മിനിട്ട് മെയ്ഡ് എന്നിവയാണ് സ്കൂള്‍ കുട്ടികളിലേക്കെത്തുന്ന ഉല്‍പ്പന്നങ്ങള്‍. ഇതിലൂടെ യുവ നിരയ്ക്കിടയില്‍ ഭാവിയില്‍ വലിയ വിപണി കൊക്കക്കോള സ്വപ്നം കാണുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.