കൊക്കക്കോളയുടെ പായ്ക്കറ്റ് പാല്‍ നിങ്ങളെ തേടിയെത്തുന്ന കാലം വിദൂരമല്ല

Published : Aug 03, 2018, 01:50 PM IST
കൊക്കക്കോളയുടെ പായ്ക്കറ്റ് പാല്‍ നിങ്ങളെ തേടിയെത്തുന്ന കാലം വിദൂരമല്ല

Synopsis

പഴത്തിന്‍റെ പള്‍പ്പില്‍ നിന്ന് പ്രദേശിക രുചികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി ശീതള പാനീയങ്ങള്‍ പുറത്തിറക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു

ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍  രണ്ടക്ക വളര്‍ച്ച നേടിയ കൊക്കക്കോള വിപ്ലവകരമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. രാജ്യത്തെ ക്ഷീരോല്‍പ്പദന വിപണിയില്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടാന്നാണ് കൊക്കോള പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇരട്ടയക്ക വളര്‍ച്ച നേടിയതിനെപ്പറ്റിയും കമ്പനിയുടെ ഭാവി പദ്ധതികളെപ്പറ്റിയും മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടയിലാണ് ക്ഷീരോല്‍പ്പന്ന മേഖലയില്‍ നിക്ഷേപമിറക്കാന്‍ കമ്പനിക്കുളള താല്‍പര്യം കൊക്കക്കോള ഇന്ത്യ പ്രസിഡന്‍റ്  ടി. കൃഷ്ണകുമാര്‍ തുറന്ന് പറഞ്ഞത്. എന്നാല്‍, കൊക്കക്കോളയുടെ ക്ഷീരോല്‍പ്പന്നം എന്താവുമെന്നോ നിക്ഷേപം ഏത് തലത്തിലാവുമെന്നോ യാതൊരു സൂചനയും നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. 

പഴവര്‍ഗ്ഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ സാമ്പത്തിക സര്‍ക്കുലര്‍ പദ്ധതി ആവഷ്കരിക്കാനും കോക്കക്കോള ആലേചിക്കുന്നതായി കൃഷ്ണകുമാര്‍ പറഞ്ഞു. ഇത് കര്‍ഷകര്‍ക്ക് ഗുണപരമായ പദ്ധതിയാണെന്നും അദ്ദേഹം അറിയിച്ചു. പഴത്തിന്‍റെ പള്‍പ്പില്‍ നിന്ന് പ്രദേശിക രുചികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി ശീതള പാനീയങ്ങള്‍ പുറത്തിറക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഒരു പക്ഷേ സമീപ ഭാവിയില്‍ കൊക്കക്കോളയുടെ പാല്‍ ഉല്‍പ്പന്ന പായ്ക്കറ്റുകള്‍ നമ്മുടെ വീടുകളിലും എത്തിയേക്കാം.      


 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ