
ദില്ലി: കൊച്ചി കപ്പല്‍ശാല ഓഹരി തിരികെവാങ്ങല്‍ ഈ മാസം 28 ന് തുടങ്ങും. 200 കോടി രൂപ ചെലവിട്ടാണ് ഓഹരി തിരികെ വാങ്ങല്‍ നടപ്പാക്കുക.
ഡിസംബര്‍ 11 ന് അകം 43.95 ലക്ഷം ഓഹരികള്‍ തിരികെ വാങ്ങും. കൊച്ചി കപ്പല്‍ശാലയുടെ ആകെ ഓഹരിയില്‍ 3.23 ശതമാനം വരുമിത്. 455 രൂപ നിരക്കിലാണ് ഓഹരികള്‍ തിരികെ വാങ്ങുക. കപ്പല്‍ശാല ഓഹരിക്ക് 377.55 രൂപയായിരുന്നു വിപണിയിലെ കഴിഞ്ഞ ദിവസത്തെ നിരക്ക്.