ജോലിക്ക് കൂടുതല്‍ ശമ്പളം നല്‍കുന്ന നഗരം ബെംഗളൂരു

By Web TeamFirst Published Nov 24, 2018, 9:27 AM IST
Highlights

 പ്രതിവര്‍ഷം നഗരത്തിലുള്ള ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ശരാശരി 11.67ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ ലഭിക്കുന്നത്

ദില്ലി: ഇന്ത്യയില്‍ ജോലിക്ക് കൂടുതല്‍ ശമ്പളം നല്‍കുന്ന നഗരം ബെംഗളൂരു. ടെക്കികളായ ഹാര്‍ഡ്വേയര്‍ ആന്‍റ് നെറ്റ്വര്‍ക്കിംഗ് മേഖലയില്‍ ജേലി ചെയ്യുന്നവര്‍ക്കാണ് നഗരത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നത്. പ്രതിവര്‍ഷം നഗരത്തിലുള്ള ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ശരാശരി 11.67ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ ലഭിക്കുന്നത്.  രാജ്യത്തെ ശമ്പളകാര്യത്തില്‍ രണ്ടാമനായി നില്‍ക്കുന്നത് മുംബൈ ആണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുംബൈയില്‍ ടെക്കികള്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം ഒമ്പത് ലക്ഷം രൂപയാണ്. മുംബൈയ്ക്ക് തൊട്ട് പിന്നിലായി മൂന്നാംസ്ഥാനത്തുള്ള ദില്ലിയില്‍ 8.99 ലക്ഷം രൂപ ടെക്കികള്‍ക്ക് പ്രതിവര്‍ഷം ശരാശരി ശമ്പള ഇനത്തില്‍ ലഭിക്കുന്നത്. രാജ്യത്തെ നെറ്റ്വര്‍ക്കിങ് മേഖലയില്‍ പ്രതിവര്‍ഷം ശരാശരി ശമ്പള ഇനത്തില്‍ 15 ലക്ഷം രൂപയാണ് ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. 

ലിങ്ക്ഡിന്‍ നടത്തിയ പഠനത്തിലാണ് ശമ്പളകാര്യത്തിലെ ഭീമന്‍മാരെ കണ്ടെത്തിയത്. ഹാര്‍ഡ്വേയര്‍ രംഗത്ത് ചിപ്പ് ഡിസൈന്‍, പുതുതലമുറ നെറ്റ്വര്‍ക്കിങ് സംവിധാനം എന്നിവയില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കാന്‍ കമ്പനികള്‍ തയ്യാറാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആകെക്കൂടി ഹൈദരാബാദില്‍ പ്രതിവര്‍ഷം നല്‍കുന്ന ശരാശരി ശമ്പളം 8.45 ലക്ഷവും, ചെന്നൈ നഗരത്തില്‍ 6.30 ലക്ഷവുമാണ് പ്രതിവര്‍ഷ ശരാശരി ശമ്പളം ലഭിക്കുന്നത്. 
 

click me!