
ഉപഭോക്താവാണ് രാജാവ് എന്നൊക്കെ പറയുമെങ്കിലും പലപ്പോഴും സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മള്‍ വഞ്ചിക്കപ്പെടാറുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ, അളവ്, വില എന്നിവ അറിയാനും പരാതികള്‍ പരിഹരിക്കാനും ഉപഭോക്താവിന് അവകാശമുണ്ട്. നമുക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.
അപകടകരമായ ഉല്‍പ്പന്നങ്ങളില്‍ നിന്നും സംരക്ഷണം നേടാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. വാങ്ങുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഹ്രസ്വകാലത്തേക്കുള്ള ആവശ്യങ്ങള്‍ മാത്രമല്ല, ദീര്‍ഘകാലത്തേക്കുള്ള ആവശ്യങ്ങളും നിറവേറ്റണം. ഒരു ഉല്‍പ്പന്നം വാങ്ങുന്നതിനുമുമ്പ്, ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം, ഉത്പാദനം, വാറന്റി എന്നിവയെക്കുറിച്ച് ഉപഭോക്താക്കള്‍ ചോദ്യങ്ങള്‍ ചോദിക്കണം. നിങ്ങള്‍ വാങ്ങുന്ന ഉല്‍പ്പന്നത്തിന് ISI അല്ലെങ്കില്‍ AGMARK പോലുള്ള ഗുണനിലവാര ചിഹ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുക, അത് വാങ്ങണോ വേണ്ടയോ എന്ന് ആലോചിക്കുക. ഇതെല്ലാം ഒരു ഉപഭോക്താവിന്റെ അടിസ്ഥാന അവകാശങ്ങളാണ്.
ഉപഭോക്താവിന്റെ അവകാശങ്ങള്‍ എന്തൊക്കെ?
തെരഞ്ഞെടുക്കാനുള്ള അവകാശം:
ന്യായമായ വിലയില്‍ ഗുണമേന്മയും സേവനവും ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. ഈ അവകാശം സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബാധകമാണ്. വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ മത്സരാധിഷ്ഠിത വിലകളില്‍ ലഭ്യമാകുമ്പോള്‍, ഏത് തിരഞ്ഞെടുക്കണം എന്നുള്ളത് ഉപഭോക്താവിന്റെ ഇഷ്ടമാണ്. മത്സരമുള്ള കച്ചവടസ്ഥലത്ത് ഈ അവസരം പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ട്.
വിവരങ്ങള്‍ അറിയാനുള്ള അവകാശം:
തെറ്റായ കച്ചവട രീതികള്‍ തടഞ്ഞ് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍, ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ, അളവ്, ശുദ്ധി, നിലവാരം, വില എന്നിവയെക്കുറിച്ച് മറയില്ലാതെ വിവരങ്ങള്‍ നല്‍കണം. ഒരു ഉല്‍പ്പന്നം വാങ്ങുന്നതിന് മുമ്പ് അതിന്റെ എല്ലാ വിവരങ്ങളും ചോദിച്ച് അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതിനുമുമ്പ് കച്ചവടസ്ഥലത്തെ മത്സരങ്ങള്‍ ഒഴിവാക്കുക. കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സ്വയം രക്ഷിക്കാന്‍ കഴിയും.
കേള്‍ക്കാനുള്ള അവകാശം:
ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് ബന്ധപ്പെട്ട ആളുകളില്‍ നിന്ന് മതിയായ പരിഗണന ലഭിക്കണം. ഉപഭോക്താക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങളും പരാതികളും ഉചിതമായ വേദികളില്‍ പറയാന്‍ അനുവദിക്കുന്നതിനുള്ള അവകാശം.
പരിഹാരം തേടാനുള്ള അവകാശം:
തെറ്റായ കച്ചവട രീതികള്‍ക്കെതിരെയും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനെതിരെയും നഷ്ടപരിഹാരം നേടാനുള്ള അവകാശമാണിത്. ഉപഭോക്താക്കളുടെ ന്യായമായ പരാതികള്‍ പരിഹരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെടാം. അവര്‍ക്കുണ്ടായ നഷ്ടം സ്ഥാപനം തിരികെ നല്‍കും.
ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍: എങ്ങനെ പരാതിപ്പെടാം?
ഇപ്പോഴത്തെ കച്ചവട രീതിയില്‍, ഉത്പാദകനും ഉപഭോക്താവിനും തമ്മില്‍ നേരിട്ടുള്ള ബന്ധമില്ല. വാങ്ങിയ ശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു സംവിധാനം വേണം. ഇതിനായി, ഉപഭോക്തൃ തര്‍ക്ക പരിഹാര ബോഡികള്‍ (ഉപഭോക്തൃ ഫോറങ്ങള്‍ അല്ലെങ്കില്‍ ഉപഭോക്തൃ കോടതികള്‍ എന്ന് വിളിക്കുന്നു) ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ നിയമപരമായി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ എളുപ്പത്തില്‍ അറിയിക്കാം.
* 50 ലക്ഷം രൂപയില്‍ കൂടാത്ത സാധനങ്ങളുടെയും സേവനങ്ങളുടെയും പരാതികള്‍ സ്വീകരിക്കാന്‍ ജില്ലാ കമ്മീഷനുകള്‍ക്ക് അധികാരമുണ്ട്.
* 50 ലക്ഷം രൂപയില്‍ കൂടുതല്‍ വിലമതിക്കുന്നതും 2 കോടി രൂപയില്‍ കവിയാത്തതുമായ സാധനങ്ങളുടെയും സേവനങ്ങളുടെയും പരാതികള്‍ സ്വീകരിക്കാന്‍ സംസ്ഥാന കമ്മീഷനുകള്‍ക്ക് അധികാരമുണ്ട്.
* 2 കോടി രൂപയില്‍ കൂടുതല്‍ വിലമതിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ ദേശീയ കമ്മീഷന് അധികാരമുണ്ട്.
ഉപഭോക്തൃ ഫോറത്തിന്റെ അധികാരങ്ങള്‍ എന്തൊക്കെ?
പരാതി കേട്ട ശേഷം, സ്ഥാപനത്തിന് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയാല്‍, താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഉപഭോക്തൃ ഫോറത്തിന് സ്ഥാപനത്തോട് ആവശ്യപ്പെടാം:
* ഉല്‍പ്പന്നത്തിലെ പ്രശ്‌നങ്ങള്‍ അവര്‍ പറഞ്ഞതുപോലെ ശരിയാക്കാന്‍ പറയാം.
* സൗജന്യമായി കേടുപാടുകള്‍ തീര്‍ക്കണം
* ഉല്‍പ്പന്നങ്ങള്‍ മാറ്റി നല്‍കി പണം പൂര്‍ണ്ണമായി തിരികെ നല്‍കണം
* നഷ്ടം / ചെലവുകള്‍ / ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കണം
* ഉല്‍പ്പന്നം കച്ചവടം ചെയ്യുന്നത് പൂര്‍ണ്ണമായി നിര്‍ത്തണം
* തെറ്റായ കച്ചവട രീതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവിടാം.
എന്താണ് ഉപഭോക്തൃ സംരക്ഷണ നിയമം?
ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബന്ധപ്പെട്ട അധികാരികളെ നിയമിക്കാനുമാണ് ഉപഭോക്തൃ സംരക്ഷണ നിയമം, 2019.
ഉപഭോക്തൃ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ഉപഭോക്തൃ കൗണ്‍സിലുകളും മറ്റ് അതോറിറ്റികളും സ്ഥാപിക്കുന്നതിന് ഉപഭോക്തൃ സംരക്ഷണ നിയമം 1986 വ്യവസ്ഥ ചെയ്യുന്നു.
സാധനങ്ങളിലെയും സേവനങ്ങളിലെയും തകരാറുകള്‍ക്കെതിരെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഉപഭോക്തൃ സംരക്ഷണ നിയമം 1986. തെറ്റായ രീതികളില്‍ നിന്നും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇത് ലക്ഷ്യമിടുന്നു.
ഉപഭോക്താവ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
നിങ്ങളോട് തന്നെ ഈ ചോദ്യങ്ങള്‍ ചോദിക്കുക:
* ഒരു ഉപഭോക്താവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
* അത്തരം പ്രശ്‌നമുണ്ടായപ്പോള്‍ നിങ്ങള്‍ പരാതിപ്പെട്ടിട്ടുണ്ടോ?
* നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഉപഭോക്തൃ ഗ്രൂപ്പിന് കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ?
* നിങ്ങള്‍ ശ്രദ്ധയോടെ എല്ലാം നിരീക്ഷിക്കുന്നുണ്ടോ?
* വാങ്ങിയ സാധനങ്ങളുടെയും ഉപയോഗിച്ച സേവനങ്ങളുടെയും വില, അളവ്, ഗുണനിലവാരം എന്നിവയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാനും ചോദ്യം ചെയ്യാനും നിങ്ങള്‍ തയ്യാറാണോ?
ന്യായമായ കച്ചവടം: ഒരു ഉപഭോക്താവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒരു നല്ല അനുഭവം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങള്‍ ശ്രദ്ധയില്ലാത്തവരാണെങ്കില്‍ പറ്റിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുക.
ഉത്തരവാദിത്തം: ഒരു ഉപഭോക്താവ് എന്ന നിലയില്‍ തട്ടിപ്പിനെതിരെ ശബ്ദമുയര്‍ത്താന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടായി പോരാടുകയും ശക്തിയും സ്വാധീനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
സുസ്ഥിരമായ ഉപഭോഗം: നിങ്ങളുടെ ഉപയോഗം മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയേണ്ടത് ആവശ്യമാണ്. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും അടുത്ത തലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കാനും വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തം നമുക്കുണ്ട്.
ഉപഭോക്താക്കളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും:
1) കേള്‍ക്കാനുള്ള അവകാശം:
ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനത്തിന്റെ വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടോ? ഈ വിവരങ്ങള്‍ ലഭ്യമാണോയെന്ന് നിങ്ങള്‍ ഉറപ്പാക്കണം. പരാതികള്‍ പരിഹരിക്കാന്‍ വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തുക.
2) പരാതി പരിഹാരം:
കേടായ സാധനങ്ങളും സേവനങ്ങളും വാങ്ങി ഉണ്ടാകുന്ന നഷ്ടം അവഗണിക്കുകയും പരാതിപ്പെടാതിരിക്കുകയും ചെയ്യുന്നത് ഇത്തരം കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ഓര്‍മ്മിക്കുക. ചെറിയ നഷ്ടമാണെങ്കില്‍ പോലും നിങ്ങള്‍ക്ക് പരാതിപ്പെടാം. ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ ഗുണനിലവാരത്തില്‍ തൃപ്തരല്ലെങ്കില്‍, ഉപഭോക്താവ് പരാതി രജിസ്റ്റര്‍ ചെയ്യണം. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കാന്‍ നിങ്ങള്‍ നിയമങ്ങള്‍ അറിഞ്ഞിരിക്കണം.
3) സുരക്ഷയ്ക്കുള്ള അവകാശം:
സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോള്‍, ISI, Hallmark, Agmark, ISO, FSSAI പോലുള്ള ഗുണനിലവാരമുള്ള അടയാളങ്ങള്‍ നോക്കണം.
വ്യാജവും അപകടകരവുമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങരുത്.
4) ഉപഭോക്തൃ വിദ്യാഭ്യാസ അവകാശം / വിവരങ്ങള്‍ അറിയാനുള്ള അവകാശം
പരസ്യങ്ങളെ അന്ധമായി വിശ്വസിക്കരുത്. കച്ചവട സ്ഥലത്തെ സാഹചര്യങ്ങളും അഭിപ്രായങ്ങളും നിങ്ങള്‍ ശ്രദ്ധിക്കണം. അതുപോലെ, സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മോശമാണെങ്കില്‍, അത് ഉടന്‍ അറിയിക്കണം.
ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ ഗുണനിലവാരം, അളവ്, ഉപയോഗം, വില തുടങ്ങിയ പൂര്‍ണ്ണമായ വിവരങ്ങള്‍ നേടേണ്ടത് ഉപഭോക്താക്കളുടെ ഉത്തരവാദിത്തമായി കണക്കാക്കണം.
5) തിരഞ്ഞെടുക്കാനുള്ള അവകാശം:
നിങ്ങള്‍ എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം.
വാങ്ങുന്നതിന് മുമ്പ് സാധനങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, മത്സരം, ന്യായമായ വില എന്നിവ താരതമ്യം ചെയ്യുക.
ഉല്‍പ്പന്നങ്ങള്‍ / സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വായിച്ചതിന് ശേഷം മാത്രം വാങ്ങുക.
ഉപഭോക്താക്കള്‍ പരാതികള്‍ നല്‍കേണ്ടത് എവിടെ, എങ്ങനെ?
ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങള്‍: (വിലാസം, ഫോണ്‍, വെബ്‌സൈറ്റ്, ഇ മെയില്‍)
സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈന്‍: 1800-425-1550 (ടോള്‍ ഫ്രീനമ്പര്‍)
പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സംസ്ഥാന കണ്‍സ്യൂമര്‍ ഹെല്‍പ് ലൈന്‍: consumeraffairs.kerala.gov.in
മേഖലാതല ഉദ്യോഗസ്ഥരുടെ വിലാസം
കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍
ശിശുവിഹാര്‍ ലെയ്ന്‍
വഴുതയ്ക്കാട്,
ശാസ്തമംഗലം പി. ഒ.
തിരുവനന്തപുരം - 695010
0471-2725157
ker-sforum@nic.in
cdrckerala@gmail.com
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം, തിരുവനന്തപുരം
ശിശുവിഹാര്‍ ലെയ്ന്‍,
ശാസ്തമംഗലം.പി. ഒ.
പരിഹാര ഫോറം: 0471-2721069
confo-tv-kl@nic.in
cdrftvm@gmail.com
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം, കൊല്ലം
സിവില്‍ സ്റ്റേഷന്‍, കൊല്ലം - 691013
0474-2795063
confo-kl-kl@nic.in
cdrfkollam@yahoo.com
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം, പത്തനംതിട്ട
12/2956 (2), ഡോക്ടേഴ്സ് ലെയ്ന്‍, പത്തനംതിട്ട - 689645
0468-2223699
confo-pt-kl@nic.in
cdrfpta03@gmail.com
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം,ആലപ്പുഴ
പഴവീട്. പി.ഒ, ആലപ്പുഴ - 688009
0477-2269748
confo-al-kl@nic.in
cdrfalp@gmail.com
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം, കോട്ടയം
സിവില്‍ സ്റ്റേഷന്‍, കളക്ടറേറ്റ്. കോട്ടയം - 686002
0481-2565118
confo-kt-kl@nic.in
cdrfktm@gmail.com
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം,ഇടുക്കി
പൈനാവ് പി.ഒ., ഇടുക്കി-685603
0486-2232552
confo-id-kl@nic.in
idcdrf@gmail.com
ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം, എറണാകുളം
കത്രിക്കടവ്, കലൂര്‍, കൊച്ചി - 682017
0486-2403316
confo-er-kl@nic.in
cdrfekm@gmail.com
ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം, തൃശൂര്‍
അയ്യന്തോള്‍, തൃശൂര്‍ - 680003
0487-2361100
confo-ts-kl@nic.in
cdrftsr@gmail.com
ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം, പാലക്കാട്
ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപം പാലക്കാട് - 678001
0491-2505782
confo-pl-kl@nic.in
cdrfpalakkad@bnsl.in
ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം, മലപ്പുറം
ബി 2 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505
0483-2734802
confo-ma-kl@nic.in
cdrfmlp@gmail.com
ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം, കോഴിക്കോട്
രണ്ടാം നില, ബി-ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് - 673020
0495-2370455
confo-kz-kl@nic.in
cdrfkozhikode@gmail.com
ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം, വയനാട്
സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട് - 673122
0493-6202755
confo-wa-kl@nic.in
cdrfwayanad@gmail.com
ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം, കണ്ണൂര്‍
എ.കെ.ജി ആശുപത്രിയ്ക്ക് സമീപം, കൗസല്യ കോംപ്ലക്‌സ്, തളപ്പ്, കണ്ണൂര്‍ - 670002
0497-2706632
confo-kn-kl@nic.in
cdrfkannur@gmail.com
ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം, കാസര്‍ക്കോട്
സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട്, വിദ്യാനഗര്‍. പി.ഒ, കാസര്‍ഗോഡ് -671123
0499-4256845
confo-ks-kl@nic.in
cdrfkasaragod@gmail.com
നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈന്‍ (ഉപഭോക്തൃ കാര്യ വകുപ്പ്, ഭാരത സര്‍ക്കാര്‍)
ടോള്‍ ഫ്രീ നമ്പര്‍ 1800-11-4000
ടോള്‍ നമ്പര്‍ 011-23708391 (5 ലൈന്‍) (സാധാരണ കോള്‍ നിരക്ക് ബാധകം)
SMS നമ്പര്‍ 8130009809 (24 Hrs)
വെബ്സൈറ്റ്: https://consumerhelpline.gov.in/
ഉപഭോക്തൃ തര്‍ക്ക പരാതികള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാമോ?
ഉപഭോക്തൃ തര്‍ക്ക പരാതികള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാം. https://edaakhil.nic.in/ എന്ന വെബ്സൈറ്റ് വഴിയാണ് പരാതികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പരാതികളില്‍ 21 ദിവസത്തിനകം തീരുമാനമറിയിയ്ക്കും.
ഓണ്‍ലൈനിലൂടെ ലഭിക്കുന്ന പരാതികള്‍ക്ക് ഉടനെ പരിശോധിച്ച് പരാതിക്കാരന് നമ്പര്‍ നല്‍കുകയും ഓണ്‍ലൈനിലൂടെ പരാതി കേള്‍ക്കുന്ന തീയതിയും സമയവും അറിയിക്കുകയും ചെയ്യും. വാങ്ങുന്ന സാധനത്തിനോ ലഭിച്ച സേവനത്തിനോ നല്‍കിയ തുക അഞ്ച് ലക്ഷം രൂപയില്‍ കവിയാത്ത പരാതികള്‍ക്ക് ഫീസ് ഇല്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.