കോടതികളിലെ പഴയ നോട്ട് ഇനിയും മാറ്റിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Jun 1, 2017, 10:23 PM IST
Highlights

കൊച്ചി: സംസ്ഥാനത്തെ വിവിധ കോടതികളുടെ കൈവശമുള്ള നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകള്‍ മാറ്റാന്‍ തടസ്സമില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 30 വരെ വിവിധ കേസുകളില്‍ പിടിച്ചെടുത്ത നോട്ടുകളാണ് മാറ്റാനാവുക. റിസര്‍വ്വ് ബാങ്കിലും ദേശസാത്കൃത ബാങ്കുകളിലും നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സൗകര്യമുണ്ടാകുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. തൊണ്ടിയായി പിടിച്ച നോട്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കീഴ്‍കോടതികള്‍ ഹൈക്കോടതിയോട് എഴുതിച്ചോദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. 

click me!