രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയരുന്നു

By Web DeskFirst Published Apr 11, 2018, 1:25 PM IST
Highlights
  • ക്രൂഡോയിൽ വില 80 ഡോളറിന് മുകളിലെത്തിക്കണമെന്ന് സൗദി ഭരണാധികാരം താത്പര്യം പ്രകടിപ്പിച്ചതും വിലക്കയറ്റിൽ പ്രതിഫലിക്കുന്നുണ്ട്.

മുംബൈ:രാജ്യാന്തര വിപണിയില്‍ എണ്ണ വില കുത്തനെ ഉയരുന്നു. മധ്യേഷ്യയിലെ കലുഷിതമായ അന്തരീക്ഷം നിമിത്തം നാല് വർഷത്തെ ഉയര്‍ന്ന നിലയിലാണ് ക്രൂഡ് ഓയിൽ വില. 

ആഭ്യന്തര യുദ്ധത്തിൽ രാസായുധ പ്രയോഗങ്ങളടക്കം നടക്കുന്നതിനാൽ അമേരിക്ക സിറിയക്ക് എതിരെ കൂടുതൽ നടപടികൾക്ക് മുതിർന്നേക്കുമോ എന്ന ആശങ്കയാണ് എണ്ണ വില ഉയർത്തുന്നത്.  

സിറിയയിലെ ബാഷർ അൽഅസദ് ഭരണകൂടത്തിനെതിരെ സ്വീകരിക്കേണ്ട നടപടികൾ വിലയിരുത്താൻ പ്രസിഡന്‍റ് ട്രെംപ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ സൈനിക മേധാവികളുമായി യോഗം ചേർന്നിന്നു. 

നിലവിൽ ബെന്‍റ് ക്രൂഡിന്‍റെ വില 70 ഡോളറിന് മുകളിലാണ് വില. ക്രൂഡോയിൽ വില 80 ഡോളറിന് മുകളിലെത്തിക്കണമെന്ന് സൗദി ഭരണാധികാരം താത്പര്യം പ്രകടിപ്പിച്ചതും വിലക്കയറ്റിൽ പ്രതിഫലിക്കുന്നുണ്ട്.

click me!