ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ 17 കോടിയുടെ കുറവ്

Published : Aug 27, 2018, 08:22 PM ISTUpdated : Sep 10, 2018, 02:44 AM IST
ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ 17 കോടിയുടെ കുറവ്

Synopsis

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം ഉള്‍പ്പെടെ 533 കോടി രൂപയുടെ വില്‍പ്പനയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നേടിയത്.

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വന്‍ കുറവ്. ഓണം സീസണിലെ പത്ത് ദിവസത്തെ വില്‍പ്പന 516 കോടി രൂപയെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക്.  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം ഉള്‍പ്പെടെ 533 കോടി രൂപയുടെ വില്‍പ്പനയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നേടിയത്.

പ്രളയത്തെ തുടര്‍ന്ന് 270 ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉള്ളതില്‍ 60 എണ്ണവും അടച്ചിരുന്നു. തിരുവോണ ദിനത്തില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി കൂടി നല്‍കിയതോടെ കച്ചവടം ഗണ്യമായി കുറഞ്ഞു. ഉത്രാടത്തിന് 88 കോടി രൂപയുടെ മദ്യം വിറ്റു. അവിട്ടത്തിന് 59 കോടിയുടെ മദ്യവും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചു. ഓണക്കാലത്ത് ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കുടുതല്‍ മദ്യം വിറ്റത്. 1.22 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.

PREV
click me!

Recommended Stories

സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍; ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും