
നോട്ട് ക്ഷാമത്തില്‍ സ്വര്‍ണവായ്പാ ഏജന്‍സികളെല്ലാം നട്ടംതിരിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണഗതിയില്‍ വിപണയില്‍ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോള്‍ സ്വര്‍ണപണയ മേഖലയിലെ ബിസിനസ് ഉയരുകയാണ് ചെയ്യാറ്. എന്നാല്‍ നൂറ് രൂപ നോട്ടിന്റെ ക്ഷാമവും 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതും ഈ മേഖലയെ പൂര്‍ണമായും തളര്‍ത്തി. ബിസിനസില്‍ 80 ശതമാനത്തോളം ഇടിവ് സംഭവിച്ചെന്നാണ് കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് ഭാരവാഹികള്‍ പറയുന്നത്.
നോട്ട് നിരോധനത്തിന് പിന്നാലെ സ്വര്‍ണവായ്പ എടുക്കാനെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. തിരിച്ചടവും കുറഞ്ഞു. തിരപിച്ചടക്കാന്‍ വരുന്നവര്‍ 500, 1000 രൂപ നോട്ടുകളുമായി എത്തുന്നതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വായ്പയെടുക്കുന്നവര്‍ക്ക് പണത്തിന് പകരം ചെക്ക് കൊടുത്താലും 10000 രൂപയില്‍ കൂടുതല്‍ മാറാനാകാത്ത അവസ്ഥയാണ്.
സ്വര്‍ണപണയ സ്ഥാപനങ്ങള്‍ ഏറെയും ഇടപാട് നടത്തുന്നത് സഹകരണ സംഘങ്ങളുമായാണ്. നോട്ട് നിരോധനത്തിന് പിന്നാലെ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി സ്വര്‍ണവായ്പാ മേഖലയ്ക്കും തിരിച്ചടിയായിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.