നോട്ട് നിരോധനം: വാഹന വില്‍പ്പനയില്‍ കനത്ത മാന്ദ്യം

By Web DeskFirst Published Jan 11, 2017, 7:46 AM IST
Highlights

നോട്ട് അസാധുവാക്കല്‍ രാജ്യത്തെ വാഹന വില്‍പ്പന റിവേഴ്‌സ് ഗിയറിലാക്കിയിരിക്കുകയാണ്. 16 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വാഹന വില്‍പ്പനയെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓേെട്ടാമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 ഡിസംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം സ്‌കൂട്ടര്‍ വില്‍പ്പനയില്‍ മാത്രം 26 ശതമാനത്തിന്റെ ഇടിവുണ്ടായി. കാര്‍ വില്‍പ്പന 8. 14 ശതമാനം കുറഞ്ഞു. യാത്രാ വാഹന വില്‍പ്പന 1. 36 ശതമാനവും കുറഞ്ഞു. ബൈക്ക് വില്‍പ്പനയിലെ ഇടിവ് 26. 2 ശതമാനമാണ്. 

കുറഞ്ഞത്. 2015 ഡിസംബറില്‍ 15, 02 314 വാഹനങ്ങളാണ് വിറ്റത്.  കഴിഞ്ഞ മാസമാവട്ടെ വെറും 12, 21929 യൂനിറ്റുകള്‍ മാത്രമാണ് വിറ്റത്. നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്തെ സാധാരണക്കാരുടെ കൈയില്‍ എത്തുന്ന പണത്തിന്റെ അളവില്‍ കുറവുണ്ടായതാണ് വാഹന വില്‍പ്പനയില്‍ ഇടിവുണ്ടാക്കിയതെന്ന് സിയാം ഡയരക്ടര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍, ഈ പ്രതിസന്ധി താല്‍ക്കാലികമാണെന്നും ബജറ്റില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ വന്നാല്‍, വാഹന വില്‍പ്പന ഊജിതമാകുമെന്നുമാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. 

click me!