നോട്ട് നിരോധനം: പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്ന് പ്ലാനിങ് ബോര്‍ഡ്

Published : Dec 21, 2016, 05:38 AM ISTUpdated : Oct 05, 2018, 03:31 AM IST
നോട്ട് നിരോധനം: പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്ന് പ്ലാനിങ് ബോര്‍ഡ്

Synopsis

അടിസ്ഥാന സൗകര്യ വികസനവും  പരമ്പരാഗത മേഖലയുടെ ഉണര്‍വ്വും അടക്കം സമഗ്ര പുരോഗതി ലക്ഷ്യമിട്ട് രണ്ട് ലക്ഷം കോടി രൂപയുടെ അടങ്കലാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതികാലത്ത് കേരളം ലക്ഷ്യമിട്ടിരുന്നത്. നികുതി വരുമാനത്തിലെ വര്‍ദ്ധനവും 13 ശതമാനത്തോളം സാമ്പത്തിക വളര്‍ച്ചയും മുന്നില്‍ കണ്ടായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഇതാകെ തകിടം മറയ്‌ക്കുന്നതാണ് നിലവിലെ സാമ്പത്തികാവസ്ഥ. നാണയ മൂല്യ ശോഷണത്തില്‍ പരമ്പരാഗത മേഖല പൂര്‍ണ്ണമായും തകര്‍ന്നു. കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നില്ല, പുതിയ ബഡ്ജറ്റ് അനുസരിച്ച് തനത് നികുതിയും മൊത്ത ആഭ്യന്തര ഉദ്പാദനവും തമ്മിലുള്ള അനുപാതത്തില്‍ പ്രതീക്ഷിച്ചിരുന്നത് 6.85 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ഇത് കൈവരിക്കണമെങ്കില്‍ 19 ശതമാനം നികുതി വള‌ച്ച കൈവരിക്കണം. നിലവിലെ സാഹചര്യം ഇതിന് ഒട്ടും അനുയോജ്യമല്ലെന്നാണ് വിദഗ്ധ അഭിപ്രായം.

പ്രഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് സംസ്ഥാനത്തെ സാമ്പത്തിക ക്രയവിക്രയം മെച്ചപ്പെടാനുള്ള പ്രധാന പോംവഴിയെന്ന് നിര്‍ദ്ദേശിക്കുന്ന വിദഗ്ധ സമിതി  കള്ളപ്പണ നിക്ഷേപമടക്കമുള്ള ആരോപണങ്ങളെയും തള്ളി. സഹകരണ സ്ഥാപനങ്ങളില്‍ 10 ലക്ഷത്തിലധികം നിക്ഷേപമുള്ളവര്‍ പത്ത് ശതമാനത്തില്‍ താഴെയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒടുവിൽ വീണു! രാവിലെ റെക്കോർഡ് വില, വൈകുന്നേരം നിരക്ക് കുറഞ്ഞു
സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ