ധനം ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം കെ. മാധവന്‍ ഏറ്റുവാങ്ങി

By Asianet NewsFirst Published Jul 23, 2016, 4:47 PM IST
Highlights

കൊച്ചി: ബിസിനസ് രംഗത്തെ മികവിനു ധനം മാഗസിൻ ഏർപ്പെടുത്തിയ ബിസിനസ് എക്സലൻസ് പുരസ്കാരങ്ങൾ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്കാരം സ്റ്റാർ ഇന്ത്യ സൗത്ത് മാനെജിങ്ങ് ഡയറക്ടറും ഏഷ്യാനെറ്റ് വൈസ് ചെയർമാനും എംഡിയുമായ കെ. മാധവൻ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വ്യവസായങ്ങളാണു സംസ്ഥാനത്തിനാവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ പരിസ്ഥിതി മൗലിക വാദം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ കാലത്തു സാങ്കേതികവിദ്യാ മേഖലയിലുണ്ടാകുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ ഏഷ്യാനെറ്റ് സജ്ജമാണെന്നു ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങിയശേഷം കെ മാധവൻ പറഞ്ഞു. എൻആർഐ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍  അവാര്‍ഡ് ജോയ് ആലുക്കാസിനും ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് കൊച്ചി റിഫൈനറി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കരും ഏറ്റുവാങ്ങി.  

എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്  ജോണ്‍ കുര്യാക്കോസിനും  വനിതാസംരംഭയ്ക്കുളള പുരസ്‌കാരം  ലേഖ ബാലചന്ദ്രനും സമ്മാനിച്ചു. കേരളത്തിന്റെ സംരംഭക മികവ് ദേശീയ, രാജ്യാന്തര തലത്തില്‍ എത്തിച്ച സംരംഭക പ്രതിഭകളും പ്രൊഫഷണലുകളും സാമൂഹ്യ,രംഗത്തെ പ്രശസ്തരും ചടങ്ങിൽ പങ്കാളികളായി.

 

 

click me!