ഡിജിറ്റല്‍ പണമിടപാട് ഡേറ്റ; സെര്‍വര്‍ ഒരുക്കാതെ ഗൂഗിളും ഫിന്‍ടെക്ക് കമ്പനികളും

By Web TeamFirst Published Oct 16, 2018, 11:09 AM IST
Highlights

പേടിഎം, ഫോണ്‍ പേ തുടങ്ങിയ കമ്പനികള്‍ സര്‍ക്കാരിന്‍റെ തീരുമാനത്തോട് അനുകൂലിക്കുമ്പോള്‍ ഗൂഗിള്‍, വീസ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സപ്രസ് ഉള്‍പ്പെടെയുളള 16 കമ്പനികള്‍ ഇതുവരെ സെന്‍വര്‍ ഒരുക്കാന്‍ തയ്യാറായിട്ടില്ല. 
 

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെയും റിസര്‍വ് ബാങ്കിന്‍റെയും നിലപാട് കടുപ്പിച്ചതോടെ നെട്ടോട്ടമോടി ഫിന്‍ടെക് കമ്പനികള്‍. ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സേവന ലഭ്യമാക്കുന്ന ഫിന്‍ടെക്ക് കമ്പനികള്‍ രാജ്യത്ത് സെര്‍വര്‍ സംവിധാനം ഒരുക്കുന്നതിനുളള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. 

ഇതിന്‍റെ സമയപരിധി നീട്ടി നല്‍കണമെന്ന വിവിധ ഫിന്‍ടെക്ക് കമ്പനികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞദിവസം സര്‍ക്കാരും റിസര്‍വ് ബാങ്കും തള്ളിയിരുന്നു. പേടിഎം, ഫോണ്‍ പേ തുടങ്ങിയ കമ്പനികള്‍ സര്‍ക്കാരിന്‍റെ തീരുമാനത്തോട് അനുകൂലിക്കുമ്പോള്‍ ഗൂഗിള്‍, വീസ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സപ്രസ് ഉള്‍പ്പെടെയുളള 16 കമ്പനികള്‍ ഇതുവരെ സെന്‍വര്‍ ഒരുക്കാന്‍ തയ്യാറായിട്ടില്ല. 

വാട്സാപ് ഉള്‍പ്പെടെ 80 ശതമാനത്തോളം കമ്പനികള്‍ ഇതിനോടകം തങ്ങളുടെ സെര്‍വര്‍ സംവിധാനം രാജ്യത്ത് തയ്യാറാക്കിക്കഴിഞ്ഞു. നിലവില്‍ 20,000 കോടി ഡോളറിന്‍റെ ഡിജിറ്റല്‍ പേയ്മെന്‍റ് രംഗം 2023 ല്‍ ഒരു ലക്ഷം കോടി ഡോളര്‍ ആയി വളരുമെന്നാണ് പഠനങ്ങള്‍. ഇതിനാല്‍ തന്നെ ഇന്ത്യന്‍ മാര്‍ക്കറ്റ് പ്രമുഖ ഫിന്‍ടെക്ക് കമ്പനികള്‍ക്കെല്ലാം വിലപ്പെട്ടതാണ്. 

click me!