ഡിജിറ്റല്‍ ഇടപാടിന് സേവന നികുതി ഇളവു തുടരാന്‍ ശുപാര്‍ശ

By Web DeskFirst Published Dec 29, 2016, 2:33 PM IST
Highlights

ദില്ലി: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സേവന നികുതി ഇളവ് 31നു ശേഷവും തുടരണമെന്ന് നിതി ആയോഗിന്റെ ആഭിമുഖ്യത്തിലുള്ള മുഖ്യമന്ത്രിമാരുടെ സമിതി ആവശ്യപ്പെട്ടു.  ഡിജിറ്റല്‍ ഇടപാട് പ്രോല്‍സാഹിപ്പിക്കാനുള്ള ഇളവ് ഈ മാസം 31 വരെ പ്രാബല്യത്തോടെയാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് മാര്‍ച്ച് 31നുപോലും അവസാനിപ്പിക്കരുതെന്നും ഭാവിയിലും തുടരണമെന്നുമാണു ഉന്നതസമിതിയുടെ ശുപാര്‍ശ.

ഡിജിറ്റല്‍ കറന്‍സി കടലാസ് കറന്‍സിയേക്കാള്‍ ചെലവേറിയതായാല്‍ ജനം കടലാസ് കറന്‍സിയേ ഉപയോഗിക്കൂ എന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു യോഗത്തിനു ശേഷം പറഞ്ഞു. രാജ്യവ്യാപകമായി വിതരണം ചെയ്യാന്‍ 10 ലക്ഷം പിഒഎസ് (സൈ്വപിങ്) മെഷീനുകള്‍ ഇറക്കുമതി ചെയ്യാനുള്ള പദ്ധതി തുടങ്ങിയിട്ടുണ്ടെന്നും നായിഡു പറഞ്ഞു.'ആധാര്‍ പേ'യും യുഎസ്എസ്ഡി, യുപിഐ എന്നിവയുടെ പരിഷ്‌കരിച്ച രൂപവും ഉടന്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

click me!