ദുബായില്‍ ഇനി അത്താഴം ആകാശത്ത്.

By Web DeskFirst Published Jan 11, 2017, 7:39 AM IST
Highlights

ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബിലെത്തുന്നവര്‍ക്ക് ഇനി അത്താഴം ആകാശത്ത്. വലിയ ക്രെയിന്‍ ഉപയോഗിച്ച് താല്‍ക്കാലിക റസ്റ്ററന്റ് 160 അടി ഉയര്‍ത്തി ഭക്ഷണം വിളമ്പുന്ന ആശയമാണ് 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ'. അതിഥികളെ കനത്ത സുരക്ഷാസന്നാഹങ്ങളോടെ ബക്കറ്റ് സീറ്റുകളില്‍ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കും. തുടര്‍ന്ന് മുമ്പു തയാറാക്കിയ വിഭവങ്ങളും വിളമ്പുകാരും ഉള്‍പ്പെടെ മെല്ലെ റസ്‌റ്റോറന്റ് ഉയര്‍ത്തും. അങ്ങനെ ദുബായി നഗരം മുഴുവന്‍ കാല്‍ക്കീഴിലാവുന്ന അനുഭവം. 

രുചികരമായ ഭക്ഷണത്തിനൊപ്പം ഇതുവരെ കാണാത്ത നഗരക്കാഴ്ചകളും മതിയാവോളം ആസ്വദിക്കാം. കുറച്ചു മനക്കരുത്തുകൂടി വേണമെന്നു മാത്രം. അമ്പതുമീറ്റര്‍ ഉയരത്തില്‍ വിളമ്പുന്ന ലോകോത്തര നിലവാരത്തിലുള്ള ഭക്ഷണത്തിന് തൊള്ളായിരം മുതല്‍ 14,500 രൂപവരെയാണ് വില www.dinnerinthesky.ae എന്ന വെബ്‌സൈറ്റില്‍ സീറ്റ് ബുക്ക് ചെയ്യാം. ബെല്‍ജിയത്തില്‍ ഉടലെടുത്ത 'ഡിന്നര്‍ ഇന്‍ ദ സ്‌കൈ' ആശയം പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. 

click me!