ജനറല്‍ മോട്ടോഴ്സിന് ആദ്യ വനിതാ സിഎഫ്ഒ

By Web DeskFirst Published Jun 16, 2018, 7:36 PM IST
Highlights
  • ദിവ്യ സൂര്യദേവറ ജനറല്‍ മോട്ടോഴ്സ് സിഎഫ്ഒയാവും

മുംബൈ: വാഹന വ്യവസായ ചരിത്രത്തിലാദ്യമായി ഒരു വനിത ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) പദവിയില്‍ നിയമിതയാവും. വന്‍കിട വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സാണ് സിഎഫ്ഒയായി ദിവ്യ സൂര്യദേവറയെ നിയമിക്കുന്നത്. ചെന്നൈ സ്വദേശിനിയായ ദിവ്യ ഇതോടെ വാഹന നിര്‍മ്മാണ ചരിത്രത്തിന്‍റെ ഭാഗമായി.

നിലവില്‍ കോര്‍പ്പറേറ്റ് ഫിനാന്‍സ് വൈസ് പ്രസിഡന്‍റായ ദിവ്യ ജനറല്‍ മേട്ടോഴ്സ് സിഎഫ്ഒ ചങ്ക് സ്റ്റീവെന്‍സിന്‍റെ പിന്‍ഗാമിയായാണ് ഈ പദവിയിലേക്കെത്തുന്നത്. അവര്‍ സെപ്റ്റംബര്‍ ഒന്നിന്  ചുമതലയേല്‍ക്കും. 2017 ജൂലൈയിലാണ് ദിവ്യ കമ്പനിയുടെ കോര്‍പ്പറേറ്റ് ഫിനാന്‍സ് വൈസ് പ്രസിഡന്‍റായി ചുമതലയേറ്റത്.   

click me!