
മുംബൈ: രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ചെറിയ മുന്നേറ്റം. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 73.58 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം രാവിലെ ആറ് പൈസ മുന്നേറി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 73.52 എന്ന നിലയിലാണിപ്പോള്‍ രൂപയുടെ വിനിമയ നിരക്ക്.
അന്താരാഷ്ട്ര വിപണണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില പിടിച്ചാല്‍ കിട്ടാത്ത തോതില്‍ ഉയരുന്നതും, ഇറക്കുമതി വിപണിയില്‍ ഡോളറിന്‍റെ ആവശ്യകത വര്‍ദ്ധിക്കുന്നതുമാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയ ഘടകങ്ങള്‍.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇന്ന് ബാരലിന് 85 ഡോളറാണ്. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മിയും അതിലൂടെ കറന്‍റ് അക്കൗണ്ട് കമ്മിയും ഉയരുമെന്നുറപ്പായി.