ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

Published : Nov 02, 2018, 12:38 PM ISTUpdated : Nov 02, 2018, 01:04 PM IST
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

Synopsis

ഡോളറിനെതിരെ കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 73.45 എന്ന നിലയിലായിരുന്നു ഇന്നലെ രൂപയുടെ മൂല്യം. ഇന്നലെ 50 പൈസയുടെ നേട്ടമാണ് ഇന്ത്യന്‍ രൂപ കൈവരിച്ചത്.

മുംബൈ: വെള്ളിയാഴ്ച്ച വ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. ഇന്ന് രൂപയുടെ മൂല്യം 73 ന് താഴേക്കെത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.84 എന്ന ഭേദപ്പെട്ട നിലയിലാണ്. ഇന്ന് 61 പൈസയുടെ നേട്ടമാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 

ഡോളറിനെതിരെ കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 73.45 എന്ന നിലയിലായിരുന്നു ഇന്നലെ രൂപയുടെ മൂല്യം. ഇന്നലെ 50 പൈസയുടെ നേട്ടമാണ് ഇന്ത്യന്‍ രൂപ കൈവരിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില തകര്‍ന്നടിഞ്ഞതും ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ടവരും ബാങ്കുകളും ഡോളര്‍ വിറ്റഴിച്ചതും ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യമുയര്‍ത്തി. 

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവാണ് ദൃശ്യമാകുന്നത്. ബാരലിന് 73.29 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ വില. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്ന് വലിയ നേട്ടമുണ്ടായി. ബിഎസ്ഇ സെന്‍സെക്സ് ഇന്ന് 280 പോയിന്‍റ് ഉയര്‍ന്ന് 34,703.35 എന്ന നിലയിലാണിപ്പോള്‍ വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഇന്ന് വലിയ നേട്ടമുണ്ടായി. 
 

PREV
click me!

Recommended Stories

100% ശുദ്ധം' എന്ന പരസ്യം തിരിച്ചടിയായി; ഡാബറിന് എഫ്.എസ്.എസ്.എ.ഐയുടെ പൂട്ട്, ഓഹരി വിപണിയിൽ വൻ തകർച്ച!
യുഎസില്‍ പണ്ട് കന്നുകാലികള്‍ക്ക് നല്‍കിയിരുന്നത്, ഇപ്പോൾ നമുക്ക് വെളുത്ത സ്വര്‍ണ്ണം; അമേരിക്കന്‍ ക്ഷീര വ്യവസായത്തിന്റെ തലവര മാറ്റിയ 'വേ' പ്രോട്ടീന്‍