മോദിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് ട്രംപിന്റെ പിന്തുണ; അമേരിക്ക സന്ദര്‍ശിക്കാനും ക്ഷണം

By Web DeskFirst Published Mar 29, 2017, 3:41 PM IST
Highlights

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്ക സന്ദര്‍ശിക്കാന്‍ വീണ്ടും ക്ഷണിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ മോദി നടത്തുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് ട്രംപ് പിന്തുണയുടെ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച രാത്രി മോദിയും ട്രംപും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് വൈറ്റ്‍ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയത്തില്‍ ട്രംപ് മോദിക്ക് അഭിനന്ദനം അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളോട് തനിക്കുള്ള ആദരവ് ട്രംപ് വ്യക്തമാക്കിയെന്നും ഈ വര്‍ഷം അവസാനം തന്നെ അമേരിക്ക സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ചുവെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പത്രക്കുറിപ്പ് പറയുന്നു. നേരത്തെ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ജനുവരി 20ന് മോദിയുമായി ടെലിഫോണില്‍ സംസാരിച്ചപ്പോഴും അമേരിക്കയിലേക്ക് ട്രംപ് ക്ഷണിച്ചിരുന്നു. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ അടുത്തകാലത്തായി വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ട്രംപ്-മോദി സംഭാഷണം പ്രതീക്ഷ പകരുന്നുണ്ട്.

click me!